അൽപം ആശ്വാസം;സമ്പർക്കപ്പകർച്ച 30 ശതമാനത്തിൽനിന്ന് 15 ലേക്ക്
text_fields
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന കോവിഡ് കേസുകൾ ആശങ്ക വർധിപ്പിക്കുേമ്പാഴും വ്യാപനത്തിെൻറ രണ്ടാംഘട്ടെത്ത അേപക്ഷിച്ച് സമ്പർക്കപ്പകർച്ച നേർപകുതിയായി കുറക്കാനായത് ആശ്വാസമേകുന്നു. കേരളത്തിലെ കോവിഡ് വ്യാപനം വൂഹാനിൽ നിന്നുള്ള മടങ്ങിവരവ്, ഇറ്റലി-യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള തിരിച്ചെത്തൽ, ലോക്ഡൗൺ ഇളവുകൾക്കുശേഷമുള്ള തിരിച്ചെത്തൽ എന്നിങ്ങനെ മൂന്നായി തിരിച്ചാൽ ആദ്യ ഘട്ടത്തിൽ സമ്പർക്കവ്യാപനം ഉണ്ടായിട്ടില്ല.
രണ്ടാംഘട്ടത്തിൽ മൊത്തം രോഗികളുടെ 30 ശതമാനമായിരുന്നു സമ്പർക്കത്തിലൂടെയുള്ള വൈറസ് ബാധയെങ്കിൽ മൂന്നാം ഘട്ടത്തിൽ ഇത് 15ശതമാനമായി കുറക്കാനായി എന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ. കാസര്‍കോട് ഒരാളില്‍നിന്ന് 22 പേര്‍ക്ക് വൈറസ് പിടിപെട്ടതാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കപ്പടർച്ച. ഇത് കഴിഞ്ഞാൽ കണ്ണൂരിൽ ഒമ്പതുപേർക്കും പത്തനംതിട്ടയിൽ എട്ടു പേർക്കും രോഗം ബാധിച്ചു. ഇവ മൂന്നും രണ്ടാംഘട്ടത്തിലേതാണ്. മൂന്നാംഘട്ടത്തിൽ വയനാട്ടിൽ ആറുപേർക്ക് വൈറസ് ബാധയുണ്ടായതായാണ് ഉയർന്ന കണക്ക്.
വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തുന്നവരെയെല്ലാം ഏഴു ദിവസം സർക്കാർ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതും വീടുകളിലെ നിരീക്ഷണം കൂടുതൽ കർശനമാക്കിയതുമാണ് സമ്പർക്കപ്പടർച്ച പിടിച്ചുനിർത്താനായതിനു കാരണം. അതേസമയം രണ്ടാഴ്ചയിലെ നിരീക്ഷണകാലം കഴിഞ്ഞും വൈറസ് ബാധ പ്രകടമാകാമെന്ന രണ്ടാം ഘട്ട അനുഭവം മുന്നിലുള്ളതിനാൽ തുടർന്നുള്ള ദിവസങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിമാനസർവിസുകൾ റദ്ദാക്കി നാലാഴ്ച കഴിഞ്ഞശേഷവും വിദേശത്തുനിന്ന് മടങ്ങിയെത്തിയവരിൽ പോസിറ്റിവ് കേസുകളുണ്ടായിട്ടുണ്ട്്. മതിയായ മുൻകരുതലുകളില്ലെങ്കിൽ സമ്പർക്കവ്യാപനം വർധിച്ചേക്കും. രോഗലക്ഷണങ്ങൾ പ്രകടമാകാതെയുള്ള ‘നിശബ്ദ വ്യാപന’ ഭീഷണിയിൽനിന്ന് കേരളം മുക്തമായിട്ടില്ല.
രോഗബാധിതരിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള ഉൗർജിതമായ നടപടികളാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം നിലവിലെ രീതിയില്‍ ഉയരുകയാണെങ്കില്‍ ഒരുമാസത്തിനകം 2000-3000 വരെ ആകാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
