കോവിഡ് 19 ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാന സർക്കാർ ഇന്ന് ചർച്ച ചെയ്യും
text_fieldsതിരുവനന്തപുരം: കോവിഡ് 19 ബാധിത ജില്ലകൾ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാന സർക്കാർ ഇന്ന് ചർച്ച ചെയ്യും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെങ്കിലും കാസർകോട് ഒഴികെയുള്ള ജില്ലകളിൽ കടുത്ത നടപടി ആവശ്യമില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്ന് കേന്ദ്ര സർക്കാർ ഞായറാഴ്ച നിർദ്ദേശം നൽകിയിരുന്നു.
കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമാക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയാലും അവശ്യസാധനങ്ങൾക്കും സർവീസുകൾക്കും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. അതേസമയം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായികളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
