Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ചികിൽസയിലിരിക്കെ ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
പെരുമ്പിലാവ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ഒറ്റപ്പിലാവ് മണാളത്ത് വളപ്പിൽ അബ്ദുൾ റസാഖ് (66) ആണ് മരിച്ചത്.
കഴിഞ്ഞ 23 ന് അബ്ദുൾ റസാഖ് ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെല്ലാം നെഗറ്റീവായി തിരിച്ചെത്തിയിരുന്നു.
ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനിയാഴ്ച രാവിലെ 9 ന് ഒറ്റപ്പിലാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ - റുക്കിയ മക്കൾ - റസ്സൽ, റിയാസ്, റൈഹാൻ. മരുമകൾ - നഹിത.
Next Story

