Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: ...

കോവിഡ്​: കോഴിക്കോട്​ മാതാവിനും മകൾക്കും പിറകെ മരുമകനും മരിച്ചു

text_fields
bookmark_border
കോവിഡ്​:  കോഴിക്കോട്​ മാതാവിനും മകൾക്കും പിറകെ മരുമകനും മരിച്ചു
cancel

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ മാ​താ​വി​നും മ​ക​ളും മ​രി​ച്ച​തി​നു പി​ന്നാ​ലെ ക്വാ​റ​ൻ​റീ​നി​ലു​ള്ള മ​രു​മ​ക​നും മ​രി​ച്ചു. പ​റ​മ്പി​ൽ​ബ​സാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യാ​ണ്​ (48)  മ​രി​ച്ച​ത്. കാ​ര​ന്തൂ​ർ പാ​റ​ക്ക​ട​വ്​ പാ​ല​ത്തി​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ര​ണം. 

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യാ​മാ​താ​വ്​ ക​രി​ക്കം​കു​ളം കൊ​ള​ക്കാ​ട്ടു വ​യ​ൽ റു​ഖി​യ മ​രി​ച്ച​ത്.  മ​ക​ൾ ഷാ​ഹി​ദ വെ​ള്ളി​യാ​ഴ്​​ച​യും മ​രി​ച്ചു. ഭാ​ര്യാ​മാ​താ​വി​നും ഭാ​ര്യാ സ​ഹോ​ദ​രി​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ  ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദ​ലി.  മാ​താ​വി​നും അ​ർ​ബു​ദ​രോ​ഗ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലി​രു​ന്ന ഷാ​ഹി​ദ​ക്കും മ​ര​ണ ശേ​ഷ​മാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​നു പി​റ​കെ​യാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ​ലി​യും മ​രി​ച്ച​ത്. 

മൂ​ത്രാ​ശ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ കു​റ​ച്ചു​കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​നും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മാ​ത്ര​മേ സം​സ്​​കാ​രം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യു​ള്ളൂ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ഷ​മീ​റ. മ​ക്ക​ൾ താ​രി​ഖ്, ഷാ​ദി​യ, ജു​മാ​ന, മ​രു​മ​ക്ക​ൾ: അ​ർ​ഷാ​ദ്​ (പ​റ​മ്പ​ത്ത്) 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19Kozhikode News
News Summary - covid 19 death calicut family -malayalam news
Next Story