Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്തിന്​ നിർണായക...

കോട്ടയത്തിന്​ നിർണായക ദിനങ്ങൾ; കടുത്ത നിയന്ത്രണം

text_fields
bookmark_border
red-zone.jpg
cancel

കോട്ടയം: സ്ഥിതി അതിഗുരുതരമായ സാഹചര്യത്തിൽ വിട്ടുവീഴ്​ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകാൻ കോട്ടയത ്തും ഇടുക്കിയിലും​ പൊലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച കോസ്​റ്റല്‍ സെക്യൂരിറ്റി വ ിഭാഗം എ.ഡി.ജി.പി കെ. പത്മകുമാർ പൊലീസിന്​ നിർദേശം നൽകി. ഇടുക്കിയിൽ പ്രത്യേക നിരീക്ഷണത്തിന്​ ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെയും നിയോഗിച്ചു​. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാൻഡൻറ്​ ആര്‍. വിശ്വനാഥ്​ കോട്ടയത്തും കെ.എ.പി ഒന്നാം ബറ്റാലിയന്‍ കമാൻഡൻറ്​ വൈഭവ് സക്സേന ഇടുക്കിയിലും സ്പെഷല്‍ ഓഫിസര്‍മാരായും പ്രവർത്തിക്കും.

കണ്ണൂർ, കാസർകോട്​ ജില്ലകളിൽ പൊലീസ്​ നടത്തിയ ഇടപെടൽ കോവിഡ്​ നിയന്ത്രണ നടപടികൾക്ക്​ സഹായകമായ സാഹചര്യത്തിലാണ്​ അതേ മാതൃകയിൽ കോട്ടയത്തും ഇടുക്കിയിലും നടപടികൾക്ക്​ സർക്കാർ അനുമതി നൽകിയത്​. ചൊവ്വാഴ്​ച കോട്ടയത്തെത്തിയ ഇരുവരും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഇടുക്കിയിലും കോട്ടയത്തും ജനങ്ങൾ നിരത്തിലിറങ്ങരുതെന്ന്​ എ.ഡി.ജി.പി കെ. പത്മകുമാർ പറഞ്ഞു. ഹോട്​​സ്​പോട്ട്​ മേഖലകളിൽ കടുത്ത നിയന്ത്രണമാണ്​ ഏർപ്പെടുത്തിയിട്ടുള്ളത്​. ഒരുകാരണവശാലും അവിടെ അകത്തോട്ടും പ​ുറത്തോട്ടും പോകാൻ ആരെയും അനുവദിക്കില്ല. ജില്ല അതിർത്തികളിലും പരിശോധന തുടരും.

അനാവശ്യമായി ആരെയും അതിർത്തി കടക്കാൻ അനുവദിക്കില്ല. അതിർത്തി അടച്ചുള്ള ക്രമീകരണമാണ്​ ഏർപ്പെടുത്തിയിട്ടുള്ളത്​. നടപടികൾ ശക്തമാക്കാൻ സ്​പെഷൽ ഓഫിസർക്കും നിർദേശം നൽകിയതായും എ.ഡി.ജി.പി ‘മാധ്യമ’ത്തോട്​ പറഞ്ഞു. ഹോട്​സ്​പോട്ട്​ മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്​. കേരള-തമിഴ്​നാട്​ അതിർത്തി വഴി വരുന്നവരെ പിടികൂടാൻ ശക്തമായ നടപടിയാണ്​ എടുക്കുന്നത്​.
നടപടി ഏകോപിപ്പിക്കുന്നതടക്കം കാര്യങ്ങൾ ഐ.ജി ഹർഷിത അട്ടല്ലൂരി​ നിർവഹിക്കു​മെന്നും പത്മകുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsmalayalam newsRed Zonecovid 19
News Summary - covid 19: crucial days for kottayam -kerala news
Next Story