Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജ്​ യൂനിയൻ...

കോളജ്​ യൂനിയൻ ചെയർമാൻമാരുടെ ലണ്ടൻ യാത്ര അനിശ്​ചിതത്വത്തിൽ

text_fields
bookmark_border
flight
cancel

തി​രു​വ​ന​ന്ത​പു​രം: ​ കോ​വി​ഡ്​ 19 ഭീ​തി ഉ​യ​ർ​ന്ന​തോ​ടെ കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രു​ടെ ര​ണ്ടാ ം സം​ഘ​ത്തി​​െൻറ ല​ണ്ട​ൻ യാ​ത്ര അ​നി​ശ്​​ചി​ത​ത്വ​ത്തി​ൽ. ആ​ദ്യ​സം​ഘം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച യാ​ത്ര പൂ​ർ​ ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യി​രു​ന്നു. 32 ​ചെ​യ​ർ​മാ​ൻ​മാ​രും കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​ റ​ക്​​ട​റും പേ​രാ​​മ്പ്ര സി.​കെ.​ജി മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലും അ​ട​ങ്ങി​യ ര​ണ്ടാം സം​ഘ ം മാ​ർ​ച്ച്​ 23 മു​ത​ൽ 27 വ​രെ ന​ട​ത്ത​നി​രു​ന്ന യാ​ത്ര​യാ​ണ്​ സം​ശ​യ​ത്തി​ലാ​യ​ത്. കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ ലീ​ഡ് പ​ദ്ധ​തി​ക്ക്​ പ്ര​കാ​രം​ ഇം​ഗ്ല​ണ്ടി​ലെ കാ​ർ​ഡി​ഫ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ്​ സം​ഘം പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു പോ​കു​ന്ന​ത്.
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​കാ​ല​ത്ത്​ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന്​ 1.25 കോ​ടി രൂ​പ ചെ​ല​വി​ട്ടു​ള്ള യാ​ത്ര നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു. കോ​വി​ഡ്​ 19 ഭീ​തി ഉ​യ​ർ​ന്ന​തോ​ടെ ര​ണ്ടാം സം​ഘ​ത്തി​​െൻറ യാ​ത്ര മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ നി​ല​പാ​ട്.

എ​ന്നാ​ൽ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി സം​ഘ​ത്തെ ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ വി​ടാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ വി​ഘ്​​നേ​ശ്വ​രി, അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ ഡോ. ​കെ.​കെ സു​മ, തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. മ​ണി, ലീ​ഡ്​ പ​ദ്ധ​തി കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​കെ. ര​തീ​ഷ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ്യ സം​ഘം.
ബ്രി​ട്ടീ​ഷ്​ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക്​ വ​രെ അ​ടു​ത്തി​ടെ കോ​വി​ഡ്​ 19 സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്തേ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളെ അ​യ​ക്കു​ന്ന​ത്​ പ്ര​ശ്​​ന​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റേ​റ്റ്.

ഇ​ക്കാ​ര്യ​ത്തി​ൽ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ നി​ർ​ദേ​ശം ​േത​ടി​യ​താ​യാ​ണ്​ സൂ​ച​ന. യാ​ത്ര ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും സ​ർ​ക്കാ​റി​ൽ​നി​ന്ന്​ പു​തി​യ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ലീ​ഡ്​ പ​ദ്ധ​തി കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​ര​തീ​ഷ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCollege UnionLondon trip
News Summary - Covid 19 College union members London trip-Kerala news
Next Story