എണ്ണിത്തീരാതെ കേസുകൾ; ഇളവുകളിൽ പുനരാലോചന
text_fieldsതിരുവനന്തപുരം: മൂന്നാംഘട്ടത്തിൽ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയും ഇതരസംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ യാത്രാസൗകര്യങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ ഇളവുകളുടെ കാര്യത്തിൽ പുനരാലോചന. ഇളവുകളെ തുടർന്നുള്ള സാമൂഹികസാഹചര്യങ്ങളും രോഗപ്പടർച്ച സാധ്യതയും അവലോകനം ചെയ്യാനാണ് ആരോഗ്യവകുപ്പിെൻറ തീരുമാനം.
വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും നിയന്ത്രണങ്ങളുടെ കാര്യത്തിൽ സർക്കാറിന് ശിപാർശ ചെയ്യുക. വിദേശരാജ്യങ്ങളിൽനിന്ന് വിമാനങ്ങളിൽ എത്തുന്നവരുടെ കൃത്യമായ വിവരം കൈവശമുണ്ടെന്നതിനാൽ ഇവരുടെ ക്വാറൻറീൻ കാര്യത്തിൽ മാത്രമാണ് ശ്രദ്ധ വേണ്ടത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്പെഷൽ ട്രെയിനുകളും ശ്രമിക് ട്രെയിനുകളും മാത്രം എത്തിയിരുന്ന ഘട്ടത്തിൽ യാത്രക്കാരുടെ നിരീക്ഷണം സർക്കാർസംവിധാനങ്ങളുടെ പരിധിയിൽ കൃത്യമായ ആസൂത്രണത്തോടെ സാധ്യമായിരുന്നു.
എന്നാൽ അടുത്തമാസം മുതൽ സാധാരണ ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതോടെ ആസൂത്രണവും നിരീക്ഷണവുമടക്കം എത്രത്തോളം സാധ്യമാണെന്നതിലും ആശങ്കയുണ്ട്. സമാന്തരമായി സംസ്ഥാനത്തെ കേസുകളുടെ എണ്ണം നിലവിലെ തോതനുസരിച്ച് ഉയരുകയാണെങ്കിൽ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോവുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘രോഗപ്പകർച്ച നിയന്ത്രണവിധേയമല്ലെന്ന് കണ്ടാൽ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകാമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നേരേത്തതന്നെ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നതും മറ്റും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടരമാസമായി വിശ്രമമില്ലാതെ തുടരുന്ന ആരോഗ്യപ്രവർത്തകരെ കൂടുതൽ സമ്മർദത്തിലാക്കാതെ പ്രതിേരാധദൗത്യം മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നത്.
കണ്ണുവെട്ടിച്ച് കടക്കുന്നവരെ ൈകേയാടെ പിടിക്കും
ട്രെയിൻമാർഗമടക്കം മടങ്ങിയെത്തുന്നവരിൽ കണ്ണുവെട്ടിച്ച് കടക്കുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണസംവിധാനം കൂടുതൽ കർശനമാക്കുന്നതിന് സ്വകാര്യആശുപത്രികളുടെ കൂടി സഹകരണം തേടിയിട്ടുണ്ട്.
കോവിഡ് വ്യാപിച്ച മേഖലകളിൽനിന്ന് മടങ്ങിയെത്തുന്നവരെ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നാണ് സ്വകാര്യ ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, സ്വകാര്യ ക്ലിനിക്കുകൾ, രജിസ്ട്രേഷനുള്ള ഡോക്ടർമാർ എന്നിവരോടുള്ള ആേരാഗ്യവകുപ്പിെൻറ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
