Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന്​ പേർക്ക്​...

മൂന്ന്​ പേർക്ക്​ കോവിഡ്​; 15 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
മൂന്ന്​ പേർക്ക്​ കോവിഡ്​; 15 പേർക്ക്​ രോഗമുക്​തി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ വെള്ളിയാഴ്​ച മൂന്ന്​ പേർക്ക്​ കോവിഡ്​ 19 വൈറസ്​ ബാധ സ്ഥിരീകരിച്ചു. ​​ഇന്ന്​ രോഗ ം സ്ഥിരീകരിച്ച മൂന്ന്​ പേരും കാസർകോട്​ സ്വദേശികളാണ്​. 15 പേർ രോഗമുക്​തി നേടി. മൂന്ന്​ പേർക്കും സമ്പർക്കത്തില ൂടെയാണ്​ രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പുതുതായി 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,725 ആയി കുറഞ്ഞു. കുടകിൽ നിന്ന്​ നടന്ന്​ അതിർത്തി കടന്നെത്തിയ 57 പേരെ ഇരിട്ടിയിലെ കോവിഡ്​ കെയർ സ​​​െൻററിലാക്കി. നിർധന രോഗികൾക്ക് മരുന്നുകൾ​ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ഗൾഫ്​ രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കുന്നതിൽ നില നിൽക്കുന്ന തടസ്സം നീക്കണമെന്ന ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ കത്തയച്ചു​

കോവിഡിനെ പ്രതിരോധിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് കുടുംബശ്രീ​ നടത്തുന്നത്​. കുടുംബശ്രീ വഴി 2000 കോടി വായ്​പയായി നൽകിയിട്ടുണ്ട്​. കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നുണ്ട്​. ഇതിൽ പലതും ജനകീയ ഹോട്ടലുകളായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCoronaviruscovid 19Pinarayi Vijayan
News Summary - Covid 19 cases in kerala-Kerala news
Next Story