Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
text_fieldsbookmark_border
കോഴിക്കോട്: കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയ കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. 12 പേരോടാണ് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.
നാലു സൂപ്രണ്ടുമാർ അടക്കമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. രോഗം സ്ഥിരീകരിക്കപ്പെട്ട കാസർകോട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്നാണ് നിർദേശം.
മാർച്ച് 11 രാവിലെ 7.45നാണ് കാസർകോട് സ്വദേശി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്നത്. പുലർച്ചെ 2.30ന് ദുബൈ വിമാനത്താവളത്തിൽനിന്ന് ഐ.എക്സ് 344 എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിലേക്കായിരുന്നു യാത്ര. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ കുറെനേരം ചിലവഴിച്ചിരുന്നു.
Next Story
