കോവിഡ് വ്യാപനം: എ.സികളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര പൊതുമരാമത്ത് വകുപ്പും
text_fieldsതൃശൂർ: കോവിഡ് വ്യാപനസാധ്യത കണക്കിലെടുത്ത് തൊഴിലിടങ്ങൾ, മാളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ എ.സികൾ ഒരുക്കുന്നത് സംബന്ധിച്ച് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മാർഗരേഖ പുറപ്പെടുവിച്ചു. എ.സികൾ വരുത്തുന്ന രോഗഭീഷണി സംബന്ധിച്ച് ഇന്ത്യൻ സൊസൈറ്റി ഒാഫ് ഹീറ്റിങ് റഫ്രിജറേറ്റിങ് ആൻഡ് എയർ കണ്ടീഷനിങ് എൻജിനീയേഴ്സ് (ഐഷെയർ) പഠനം നടത്തി മാർഗരേഖ തയാറാക്കി കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിരുന്നു. പഠനത്തിൽ സൂചിപ്പിച്ച മാർഗരേഖ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് കാണിച്ച് വകുപ്പിലെ എൻജിനീയർമാർക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ സി.കെ. വർമ നിർദേശം നൽകി.
അകത്തെ വായു ഉപയോഗിച്ച് പുനരുപയോഗം ചെയ്ത് പ്രവർത്തിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നെന്നാണ് മുന്നറിയിപ്പ്. എ.സികളിലൂടെയുള്ള കോവിഡ് വ്യാപന സാധ്യത സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുന്നറിയിപ്പ് നൽകിയിരുന്നു. പുറത്തുനിന്നെത്തുന്ന വായു ഉപയോഗിച്ചുള്ള ശീതീകരണി സംവിധാനത്തിലേക്ക് ആശുപത്രികളും മാളുകളും സിനിമശാലകളും ഒാഫിസുകളും മാേറണ്ടതുണ്ട്.
കേന്ദ്രീകൃത ശീതീകരണി സംവിധാനങ്ങൾ (സെൻട്രൽ എ.സി) പുനഃക്രമീകരിക്കേണ്ടിവരും. കോവിഡ് ആശുപത്രികളിലെ ഐസൊലേഷൻ മുറികൾ തയാറാക്കുേമ്പാൾ ശ്രദ്ധിക്കണം. ഫാൻ സൗകര്യം ഏർപ്പെടുത്തി േബ്ലാവർ വഴി അണുനശീകരണം നടത്താം. വൈറസുകളെ ഒഴിവാക്കാൻ ഫലപ്രദമായതിനാൽ എ.സി മുറികളിൽ ഹൈ എഫിഷ്യൻസി പാർടികുലേറ്റ് എയർ (എച്ച്.ഇ.പി.എ) ശുദ്ധീകരണികളാണ് നല്ലത്.
ക്വാറൻറീൻ മുറികളിൽ വായുസഞ്ചാരമുണ്ടാകണം. പൂർണ പരിഹാരമല്ലെങ്കിലും പോർട്ടബ്ൾ റൂം എയർ ക്ലീനേഴ്സ് ഉപയോഗിച്ച് ആ മുറികൾ ശുദ്ധീകരിക്കാം. ലോക്ഡൗണിൽ അടഞ്ഞുകിടന്ന സ്ഥലങ്ങൾ പൂർണമായും സുരക്ഷ ഉറപ്പുവരുത്തിയേ തുറക്കാവൂ.
കപ്പലിലെയും വിമാനത്തിലെയും
യാത്രയിൽ കരുതൽ വേണം
തൃശൂർ: ലോക്ഡൗണിൽ കുടുങ്ങിയ വിമാനങ്ങളും കപ്പലുകളും വീണ്ടും ഉപയോഗിക്കുംമുമ്പ് ഓരോ യന്ത്രഭാഗവും ഉൾഭാഗവും അണുമുക്തമാക്കി വായുസഞ്ചാരം ഉറപ്പുവരുത്തണമെന്ന് ഐഷെയറിെൻറ മുന്നറിയിപ്പ്. എ.സികളുടെ ഉപയോഗം വ്യാപനസാധ്യത വർധിപ്പിക്കുന്നു. യു.എസിലെ പർഡ്യൂ യൂനിവേഴ്സിറ്റി ഡയമണ്ട് പ്രിൻസസ് ഷിപ്പ്.എൽ ആഡംബര കപ്പലിലെ കോവിഡ് ബാധ സംബന്ധിച്ച് നടത്തിയ പഠനത്തിൽ സെൻട്രലൈസ്ഡ് എ.സിയാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. 3700 യാത്രക്കാരുണ്ടായിരുന്ന കപ്പലിൽ 46.5 ശതമാനം പേർക്ക് വൈറസ് ബാധയേറ്റെന്നായിരുന്നു അമേരിക്കയിലെ സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) റിപ്പോർട്ടിൽ കണ്ടെത്തിയത്. ഇക്കാര്യത്തിൽ ഇന്ത്യയും മുൻകരുതലെടുത്തേ തീരൂ. വിമാനത്തിലെ സീറ്റുകൾ, ഹാൻഡിലുകൾ, വാതിലുകൾ, ലഗേജുകൾ എന്നിവയിലൂടെയാണ് വൈറസ് വ്യാപന സാധ്യതയെന്ന് ഐ.എം.എ മുൻ ദേശീയ പ്രസിഡൻറ് ഡോ. കെ.കെ. അഗർവാൾ മറ്റൊരു പഠനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
