ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ തെങ്കാശി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ഇയാളുമായി സമ്പര്‍ക്കമുണ്ടെന്ന് സംശയിക്കുന്ന 48 പേർക്ക് റാപ്പിഡ് ആന്‍റിജെന്‍ ടെസ്റ്റ് നടത്തി. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. ആലപ്പുഴ ജില്ല ആശുപത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച വാര്‍ഡിലെ വൈസ് മെന്‍സ് ക്ലബ്ബ് ഹാളിലായിരുന്നു ടെസ്റ്റ്.
തിട്ടമേൽ കമ്പടി വില്ലയിൽ വാടകക്ക് താമസിക്കുന്ന മുത്തുക്കുട നിർമ്മാണ തൊഴിലാളി ദിനൂരി (55)യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആശുപത്രിയിലെ 13 ജീവനക്കാരെ നിരീക്ഷണത്തിനു ശേഷം സ്രവ പരിശോധന നടത്തും.