Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂർ: സർക്കാർ...

ചെങ്ങന്നൂർ: സർക്കാർ വാർഷികത്തി​െൻറ തീയതി മാറ്റി

text_fields
bookmark_border
ചെങ്ങന്നൂർ: സർക്കാർ വാർഷികത്തി​െൻറ തീയതി മാറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം വ​രു​ന്ന​തി​നാ​ൽ സം​സ്​​ഥാ​ന​സ​ർ​ക്കാ​റി​​​െൻറ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​​െൻറ സ​മാ​പ​നം​ മേ​യ്​ 31ൽ​നി​ന്ന്​ 30ലേ​ക്ക്​ മാ​റ്റി. ത​ല​സ്​​ഥാ​ന​​ത്ത്​ മേ​യ്​ 31ന്​ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​​െൻറ സ​മാ​പ​ന​ച​ട​ങ്ങാ​ണ്​ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു​ദി​വ​സം നേ​ര​ത്തേ​യാ​ക്കി​യ​ത്. അ​തേ​സ​മ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ഇ​ട​തു​പ​ക്ഷ​ത്തി​ന്​ എ​തി​രാ​യാ​ൽ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​​​െൻറ നി​റം കെ​ടു​മെ​ന്ന​തി​നാ​ലാ​ണ്​ ധി​റു​തി​പി​ടി​ച്ച്​ വാ​ർ​ഷി​കം മാ​റ്റി​യ​തെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ്​​ വാ​ർ​ഷി​കം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പി​ന്നാ​ലെ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​രു​ന്നു.

ഇൗ ​സ​മ​യ​ത്താ​ണ്​ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച്​ തീ​യ​തി മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ സൂ​ച​ന. എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​ർ​ക്കാ​റി​ന​ത്​ പൊ​ൻ​തൂ​വ​ലാ​കും. തി​രി​ച്ചാ​ണെ​ങ്കി​ൽ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​​​െൻറ ശോ​ഭ കെ​ടു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന്​ നി​ൽ​ക്കേ​ണ്ടെ​ന്ന​താ​ണ്​ തീ​യ​തി മാ​റ്റി​യ​തി​ന്​ പി​ന്നി​ലെ രാ​ഷ്​​ട്രീ​യ​പ്രേ​ര​ണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsanniversaryChengannur election
News Summary - Covernment Anniversary Change Due to Chengannur Election - Kerala News
Next Story