തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പുല്ലുവിള സ്വദേശിനി ട്രീസാ വര്‍ഗീസാണ് മരിച്ചത്. അറുപത് വയസായ ഇവർ കിടപ്പുരോഗിയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മരണം സംഭവിച്ചു.
വര്‍ഷങ്ങളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ട്രീസ വർഗീസ്. കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുവിള കേന്ദ്രീകരിച്ച് സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.