Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സാക്ഷികൾ ഒരേ പാർട്ടിക്കാർ, മൊഴിയെടുക്കലും വൈകി’; ധനരാജ് വധക്കേസിലെ വിധിന്യായത്തിൽ കോടതിയുടെ നിർണായക നിരീക്ഷണം

text_fields
bookmark_border
https://www.madhyamam.com/tags/court-order
cancel

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ സി.​വി. ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ സാക്ഷിക​ൾ മു​ഴു​വ​ൻ ഒ​രേ പാ​ർ​ട്ടി​യിൽ​പെ​ട്ട​വ​രെ​ന്ന് കോ​ട​തി. ​

സാ​ക്ഷി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ന് അ​സാ​ധാ​ര​ണ കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്നും ത​ളി​പ്പ​റ​മ്പ് അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. പ്ര​ശാ​ന്ത് വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​ക​ ഗൂ​ഢാ​ലോ​ച​ന സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സി​ലെ 20 പ്ര​തി​ക​ളി​ൽ 16 പേ​രെ​യും വെ​റു​തെ വി​ട്ട​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് 147 പേ​ജു​ള്ള വി​ധി​ന്യാ​യം. നേ​രി​ട്ടു​ള്ള തെ​ളി​വോ​ടെ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ക​യെ​ന്ന​ത് ഏ​റെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച വി​ശ​ക​ല​നം.

നി​യ​മ​പ​ര​മാ​യ തെ​ളി​വു​ക​ൾ​ക്ക് പ​ക​രം രാ​ഷ്‌​ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് വാ​ദി​ച്ച​തെ​ന്നും അ​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കി​യ സാ​ക്ഷി​മൊ​ഴി​ക​ൾ തീ​ർ​ത്തും അ​വി​ശ്വ​സ​നീ​യ​മാ​ണ്.

സം​ഭ​വ​സ​മ​യ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ മൊ​ഴി​ക​ൾ വി​ശ്വാ​സ​യോ​ഗ്യ​മാ​യി കാ​ണാ​നാ​വി​ല്ല. 10, 18, 19 സാ​ക്ഷി​ക​ളാ​യ എം. ​ര​മേ​ശ​നും എ​ൻ.​പി. റി​നീ​ഷും പി. ​വി​ജേ​ഷും ന​ൽ​കി​യ മൊ​ഴി​ക​ൾ ശ​രി​യാ​ണെ​ന്ന് അം​ഗീ​ക​രി​ച്ചാ​ൽ​പ്പോ​ലും ഒ​രു വാ​ൾ കൊ​ണ്ടു​വ​ന്ന് ഉ​ട​ൻ കൃ​ത്യം പൂ​ർ​ത്തി​യാ​ക്കി എ​ന്ന​ത് ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന ഘ​ട​ക​മ​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

കു​റ്റ​വാ​ളി​ക​ളു​ടെ പേ​രോ തി​രി​ച്ച​റി​യ​ൽ വി​വ​ര​ങ്ങ​ളോ കൊ​ല​ക്കു​ള്ള ഉ​ദ്ദേ​ശ്യ​മോ വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു​സൂ​ച​ന​യും സാ​ക്ഷി​മൊ​ഴി​ക​ളി​ലി​ല്ല. അ​തി​നാ​ൽ, ഗൂ​ഢാ​ലോ​ച​ന വാ​ദം മ​ടി​യൊ​ന്നു​മി​ല്ലാ​തെ ത​ള്ളു​ന്ന​താ​യും വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി. 2016 ജൂ​ലൈ 11ന് ​രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ധ​ന​രാ​ജ് വെ​ട്ടേ​റ്റു മ​രി​ച്ച​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്തു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​യും പ്രോ​സി​ക്യൂ​ഷ​ന്റെ പ​രാ​ജ​യ​വു​മാ​ണ് വി​ധി​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു​ണ്ടാ​യ വീ​ഴ്ച​യാ​വും വ​രുംദി​വ​സ​ങ്ങ​ളി​ൽ പ​യ്യ​ന്നൂ​രി​ലെ സി.​പി.​എ​മ്മി​ൽ വ​ലി​യ ച​ർ​ച്ച​യാ​വു​ക.

‘സി.​പി.​എ​മ്മു​കാ​ര​ൻ സാ​ക്ഷി​യാ​കാ​ൻ പാ​ടി​ല്ലെ​ന്ന് നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടോ’ -കെ.കെ. രാഗേഷ്

ക​ണ്ണൂ​ർ: സി.​വി. ധ​ന​രാ​ജ് വ​ധ​ക്കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​ക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ​തി​നാ​ൽ ഒ​ന്നാം സാ​ക്ഷി​യു​ടെ മൊ​ഴി​ക്ക് വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്ന നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ധ​ന​രാ​ജി​നെ വെ​ട്ടു​ന്ന​ത് നേ​രി​ട്ടു​ക​ണ്ട അ​മ്മ​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു​പേ​രെ ശി​ക്ഷി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ന്ന​വ​രെ ആ​യു​ധ​ങ്ങ​ളു​മാ​യി ത​ട​ഞ്ഞു നി​ർ​ത്തി​യ പ്ര​ധാ​ന സാ​ക്ഷി​യു​ടെ മൊ​ഴി കോ​ട​തി ത​ള്ളി.

ട​വ​ർ ലൊ​ക്കേ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള തെ​ളി​വു​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ​താ​ണ്. പ്ര​തി​ക​ളെ എ​ല്ലാ​വ​രെ​യും ഒ​ന്നാം സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. എ​ന്നി​ട്ടും അ​വ​രെ​യെ​ല്ലാം വെ​റു​തെ വി​ട്ടു. ഏ​ത് നി​യ​മ​വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വെ​റു​തെ വി​ട്ട​തെ​ന്നും രാ​ഗേ​ഷ് ചോ​ദി​ച്ചു.

ഒ​ന്നാം സാ​ക്ഷി​യു​ടെ മൊ​ഴി വി​​ശ്വാ​സ​ത്തി​ൽ എ​ടു​ക്കാ​തി​രി​ക്കാ​ൻ ഒ​റ്റ കാ​ര​ണ​മേ​യു​ള്ളൂ. അ​ദ്ദേ​ഹം സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്. സി.​പി.​എം നി​യ​ന്ത്രി​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. സി.​പി.​എ​മ്മു​കാ​ര​ൻ സാ​ക്ഷി​യാ​കാ​ൻ പാ​ടി​ല്ലെ​ന്ന് നി​യ​മ​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്നും രാ​ഗേ​ഷ് ചോ​ദി​ച്ചു.

വ​സ്തു​നി​ഷ്ഠ​മാ​യ പ​രി​ശോ​ധ​ന​യ​ല്ല കോ​ട​തി ന​ട​ത്തി​യ​ത്. അ​തു ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി അ​പ്പീ​ൽ ന​ൽ​ക​ണം. കേ​സി​ൽ പ്ര​തി​യാ​യ ഒ​രാ​ൾ​ക്ക് സാ​ക്ഷി​യാ​കാ​ൻ പാ​ടി​ല്ലേ​യെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ ത​നി​ക്കെ​തി​രെ​യും 32 കേ​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ഗേ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇനിയൊരു കുടുംബത്തിലും ഈയവസ്ഥ ഉണ്ടാകരുത് -ധ​ന​രാ​ജി​ന്റെ ഭാ​ര്യ

ക​ണ്ണൂ​ർ: ശി​ക്ഷാ​വി​ധി​ക്കു പി​ന്നാ​ലെ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​വു​മാ​യി കൊ​ല്ല​പ്പെ​ട്ട സി.​വി. ധ​ന​രാ​ജി​ന്റെ ഭാ​ര്യ സ​ജി​നി. ഞാ​നും മ​ക്ക​ളും അ​നു​ഭ​വി​ച്ച വേ​ദ​ന ഇ​നി ഒ​രു​കു​ടും​ബ​ത്തി​ലും ഉ​ണ്ടാ​ക​രു​തെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു തീ​ർ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് പു​തി​യ ത​ല​മു​റ മാ​റ​ണ​മെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കു​ടും​ബ​ത്തി​ന്റെ ക​ണ്ണീ​ര് എ​ല്ലാ​വ​രും മ​ന​സ്സി​ലാ​ക്ക​ണം. പ​റ​ഞ്ഞു തീ​ർ​ത്താ​ൽ തീ​രാ​ത്ത ഒ​രു​പ്ര​ശ്ന​വു​മി​ല്ല. ശി​ക്ഷാ​വി​ധി അം​ഗീ​ക​രി​ക്കു​ക​യും മാ​നി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story