Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയെ മർദ്ദിച്ച...

വിദ്യാർഥിയെ മർദ്ദിച്ച സംഭവം: കൃഷണദാസിനെതിരായ കേസ്​ ഉച്ചക്ക് പരിഗണിക്കും

text_fields
bookmark_border
വിദ്യാർഥിയെ മർദ്ദിച്ച സംഭവം: കൃഷണദാസിനെതിരായ കേസ്​ ഉച്ചക്ക് പരിഗണിക്കും
cancel

തൃശൂർ: ലക്കിടിയിലെ ജവഹർലാൽ കാമ്പസിലുള്ള ലോ ​കോളജ്​ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ നെഹ്റു ഗ്രൂപ്പ്​ ചെയർമാൻ പി.കൃഷ്​ണദാസിനെതിരായ കേസ്​ഉച്ചക്ക്​ ശേഷം പരിഗണിക്കും. വടക്കാഞ്ചേരി മജിസ്ട്രേറ്റ്​ കോടതിയാണ്​ കേസ്​ പരിഗണിക്കുന്നത്​ മാറ്റി വെച്ചത്​. ഹൈകോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെന്ന പ്രതിഭാഗത്തി​െൻറ വാദം അംഗീകരിച്ചാണ്​​കോടതിയുടെ നടപടി. 

ലക്കിടിയിലെ ജവഹർ​ലാൽ കാമ്പസിലുള്ള ലോ ​കോളജിലെ വിദ്യാർഥിയെ മര്‍ദിച്ചു​വെന്ന പരാതിയിൽ തൃശൂര്‍ റൂറല്‍ എസ്.​പി എൻ. വിജയ​കുമാറി​െൻറ നേതൃത്വത്തിൽ നെഹ്റു ​ഗ്രൂപ്പ്​ ചെയർമാൻ കൃഷ്ണദാ​സിനെ മറ്റ്​ അഞ്ച്​ പേരെയും പൊലീസ്​ തിങ്കളാഴ്ച അറസ്​റ്റ്​ ചെയ്​തിരുന്നു. നിയമോപദേഷ്ടാവ് സുചിത്ര, പി.​ആ​ർ.​ഒ വത്സലകുമാർ,  അഡ്മിനിസ്ട്രേഷൻ മാനേജർ സുകുമാരൻ, കായികാധ്യാപകൻ ഗോവിന്ദൻ​കുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

​െനഹ്​റു ഗ്രൂപ്പി​െൻറ​തന്നെ ഉടമസ്ഥതയിലുള്ള ഷൊർണൂർ വാണിയംകുളം പി.​കെ. ദാസ് മെമ്മോറി​യൽ മെഡിക്കൽ കോളജിൽ​നിന്നാണ്​ കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ജിഷ്ണുപ്രണോയ് മരിക്കുന്ന​തിന് മൂന്ന് ദിവസം മുമ്പ്​ ജവഹര്‍ലാൽ കാമ്പസിലെ രണ്ടാം​വര്‍ഷ എൽ.​എൽ.​ബി വിദ്യാർഥി ഷഹീര്‍ ഷൗ​ക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദിച്ചുവെന്നാണ്​ പരാതി. കോളജിലെ അനധികൃത പണപ്പിരിവുക​ളെക്കുറിച്ച് മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിലേക്കും കേന്ദ്ര ആദായ​നികുതി വകുപ്പിനും പരാതി നൽകിയതിലുള്ള വൈരാഗ്യം​മൂലം മർദിച്ചുവെന്നാണ്​ ഷഹീറി​െൻറ പരാതി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p.k krishnadas
News Summary - court will hear case against krishnadas afternoon
Next Story