Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതിവിധി ജോസഫിന്​...

കോടതിവിധി ജോസഫിന്​ തിരിച്ചടി -ജോസ്​ കെ. മാണി

text_fields
bookmark_border
കോടതിവിധി ജോസഫിന്​ തിരിച്ചടി -ജോസ്​ കെ. മാണി
cancel

കോട്ടയം: കോടതിവിധി പി.ജെ. ജോസഫിന്​ തിരിച്ചടിയാണെന്ന്​ ജോസ്​ കെ.മാണി എം.പി. തനിക്ക്​ എതിരായ വിധിയെ തെറ്റായി വ്യാഖ്യാനിച്ച്​ മാധ്യമങ്ങളിലൂടെ നുണപ്രചരിപ്പിക്കാൻ​ ജോസഫ്​ ശ്രമിക്കുകയാണെന്ന്​ കട്ടപ്പന സബ്​ കോടതിയുടെ 20പേജ്​ വിധിയി​െല 31, 32 പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ചെയർമാ​​െൻറ അധികാരം തന്നിൽ നിക്ഷിപ്​തമാണെന്നുവാദിച്ച്​ പി.ജെ. ജോസഫ്​ എടുത്ത എല്ലാ തീരുമാനവും അസാധുവാക്കുന്നതാണ്​ കോടതിവിധി. ഈ സാഹചര്യത്തിൽ വർക്കിങ്​ ചെയർമാനായ ജോസഫിന്​ ചെയർമാ​​െൻറ അധികാരങ്ങൾ നിർവഹിക്കാൻ അവകാശമില്ല. ജോസഫ​ി​​െൻറ രണ്ടു വാദങ്ങളും തെറ്റാണെന്ന്​ കോടതി സൂചിപ്പിട്ടുണ്ട്​. ചെയർമാ​​െൻറ അഭാവത്തിൽ വർക്കിങ്​ ചെയർമാൻ അധികാരമു​െണ്ടന്നായിരുന്നു ഒന്നാമത്തെ വാദം.
കേരള​ േകാൺഗ്രസ്​ ഭരണഘടനയനുസരിച്ച്​ ​ചെയർമാൻ മരിച്ചാൽ ഉണ്ടാകുന്നത്​ ഒഴിവല്ലെന്നും താൽക്കാലിക അസാന്നിധ്യം മാത്രമാണെന്നും ജനാധിപത്യ രീതിയിൽ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത്​ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്​.

ചെയർമാ​​െൻറ കാര്യത്തിൽ താൽക്കാലിക ഒഴിവല്ല ഉണ്ടായതെന്ന്​ വ്യക്തമാണ്​. പാർട്ടി ഭാരവാഹികളെ ഫോൺവിളിച്ചും ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്താനുള്ള നീക്കമാണ്​ നടക്കുന്നത്​. പുതിയ ​ചെയർമാനെ തെരഞ്ഞെടുക്കാതെ ആ പദവി ആർക്കും വഹിക്കാനാകില്ലെന്ന്​ കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്​. വിധിപ്പകർപ്പ്​ പൂർണമായും പരിശോധിച്ചശേഷം നിയമോപദേശം കിട്ടിയശേഷം തുടർനടപടിയെടുക്കും.

തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നവംബർ 26നകം​ മുഴുവൻ രേഖകളടക്കം ഹാജരാക്കാൻ ആവശ്യപ്പെട്ട്​ തെരഞ്ഞെടുപ്പ്​ കമീഷൻ ​ജോസഫിന്​ കത്തുനൽകിയിട്ടുണ്ട്​. തെരഞ്ഞെടുപ്പ്​ സമയത്ത്​ ചിഹ്​നം അനുവദിച്ചതടക്കമുള്ള കാര്യങ്ങളും വിശദീകരിക്കേണ്ടിവരും. പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പി.ജെ. ജോസഫ്​ ദുർബലപ്പെടുത്തി. യു.ഡി.എഫ്​ നേതാക്കളുടെ സാന്നിധ്യത്തിൽ കൂടിയാലോചനകൾക്കൊടുവിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ ജോസഫ്​ അംഗീകരിച്ചില്ല. വിവാദത്തിലേക്ക്​ പോകരുതെന്ന്​ യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞതിനാലാണ്​ ഇക്കാര്യങ്ങൾ ഇതുവരെ പറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congressjose k manimalayalam news
News Summary - court verdict is against joseph says jose k mani
Next Story