പാർട്ടി തെരഞ്ഞെടുപ്പ് തടഞ്ഞ് കോടതി; ഗണേഷ് കുമാറിന് നോട്ടീസ്
text_fieldsമൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് തടഞ്ഞ് മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബേബി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ഗ്രേഷ്യസ് വട്ടകുഴി എന്നിവര്‍ നല്കിയ ഹരജിയിലാണ് ഉത്തരവ്.
പാര്‍ട്ടി ചെയര്‍മാനായിരുന്ന ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ഒമ്പതുമാസമായി പകരം ചുമതലക്കാരനെ തെരഞ്ഞെടുത്തിട്ടില്ലെന്നും വൈസ് ചെയര്‍മാനായിരുന്ന ഗണേഷ് കുമാര്‍ ഭരണഘടന പാലിക്കാതെ സ്വയം ചെയര്മാന് ചുമതല പ്രഖ്യാപിക്കുകയായിരുന്നെന്നും ഹരജിയില്‍ പറയുന്നു. ഹരജി അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ച് ഗണേഷ് അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു.

