ജോസ് കെ. മാണിക്ക് തിരിച്ചടി; അധ്യക്ഷ സ്ഥാനത്തിനുള്ള വിലക്ക് തുടരും
text_fieldsഇടുക്കി: കേരള കോണ്‍ഗ്രസ് എം ചെയര്മാന് സ്ഥാനത്ത് ജോസ് കെ. മാണി തുടരുന്നത് തടഞ്ഞ നടപടി ഇടുക്കി മുൻസിഫ് കോടതി ശരിെവച്ചു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗം നല്കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തത് തൊടുപുഴ ജില്ല കോടതിയാണ്.
ഭരണഘടന പ്രകാരമല്ല യോഗം ചേർന്നതെന്നും വ്യാജരേഖ ചമച്ചെന്നും മറ്റും ആരോപിച്ച് ജോസഫ് വിഭാഗമാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് ജോസ് കെ. മാണി വിഭാഗം കോടതിയെ സമീപിച്ചു. ഇതോടെ വാദം കേൾക്കുന്നതിൽനിന്ന് തൊടുപുഴ കോടതി ഒഴിവായി.
േകസ് പരിഗണിച്ച ഇടുക്കി മുൻസിഫ് കോടതിയാണ് സ്റ്റേ നടപടി ശരിവെച്ചത്. കോടതിയുടെ ഉത്തരവ് ജോസ് കെ. മാണിക്ക് തിരിച്ചടിയാണ്. കേരള കോണ്‍ഗ്രസ് ചെയര്മാന്സ്ഥാനവും പാർട്ടി സ്ഥാനമാനങ്ങളും സംബന്ധിച്ച തര്‍ക്കം ഇനി മേല്‍കോടതികളിലേക്ക് നീങ്ങും.
പാര്‍ട്ടി ഭരണഘടനയെ വെല്ലുവിളിച്ചവര്ക്കേറ്റ തിരിച്ചടിയാണിതെന്ന് ജോസഫ് വിഭാഗം ഇടുക്കി ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ് പ്രതികരിച്ചു.
