Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅലനും ത്വാഹയും...

അലനും ത്വാഹയും മാവോവാദികളാണെന്നതിന് തെളിവുണ്ടെന്ന് കോടതി

text_fields
bookmark_border
alen-shuhaib-thaha-fasal
cancel

കോഴിക്കോട്: യു.എ.പി.എ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബും ത്വാഹ ഫസലും മാവോവാദിക ളാണെന്നതിന് പ്രാഥമികമായി തെളിവുണ്ടെന്ന് കോടതി. കേസിൽ ഇരുവരുടെയും ജാമ്യം നിഷേധിച്ച യു.എ.പി.എ പ്ര​േത്യക കോടതിയുടെതാണ് നീരീക്ഷണം.

യുവാക്കളിൽ നിന്ന് പിടിച്ചെടുത്ത ബാനറുകൾ, ലഘുലേഖകൾ, നിരോധിത സംഘടനയുടെ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പുസ്തകങ്ങൾ എന്നിവ ഇവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണ്. ഇവർക്ക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തിൽ മനസിലാകുന്നതെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

court-statement-61119.jpg

ആദ്യഘട്ടത്തിൽ തന്നെ പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsallan shuhaibthwaha faisla
News Summary - court statement denying bail plea -kerala news
Next Story