Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിക്ഷേപ തട്ടിപ്പ്: എം.സി ഖമറുദ്ദീനെ കസ്റ്റഡിയില്‍വിട്ടു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11ന് ഖമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
ഖമറുദ്ദീനെതിരെ 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്നും ഇവ ശേഖരിക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നുമാണ് പോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയും ഫാഷന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടറുമായ ടി.കെ. പൂക്കോയ തങ്ങള്‍ ഒളിവിലാണ്. രണ്ടാം പ്രതിയും കമ്പനി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ ഖമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റിലായതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

