Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാവിനെ ആക്രമിച്ച...

മാതാവിനെ ആക്രമിച്ച ഇളയച്ഛനെ കൊലപ്പെടുത്തിയ പ്രതിക്ക്​ ശിക്ഷയിളവ്​; ജയിൽ മോചനം

text_fields
bookmark_border
court
cancel

കൊച്ചി: അമ്മയെ ആക്രമിക്കുന്നത് കണ്ടതി​െൻറ പ്രകോപനത്തിൽ പിതൃ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവി​​െൻറ ജീവപര്യന്തം ശിക്ഷ ഹൈകോടതി ഇളവ്​ ചെയ്​തു. 19ാം വയസ്സിൽ വീട്ടുമുറ്റത്ത്​ നടന്ന സംഭവത്തിൽ പ്രതിയായി ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കോഴിക്കോട്​ മുളവട്ടം കയ്യണ്ടത്തിൽ രജീഷിനെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി കുറ്റകരമായ നരഹത്യയാക്കിയാണ്​ ജസ്​റ്റിസ്​ കെ. വിനോദ് ചന്ദ്രൻ, ജസ്​റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ ശിക്ഷ ഇളവ്​ ചെയ്​തത്​. ഇതുവരെ അനുഭവിച്ച തടവു ശിക്ഷ മതിയായ​താണെന്ന്​ വിലയിരുത്തി മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.

2010 ജനുവരി മൂന്നിനാണ്​ പിതൃസഹോദരനായ തൊട്ടിൽപ്പാലം കാവിലുംപാറ കയ്യണ്ടത്തിൽ ഉല്ലാസ് (35) രജീഷ്​ താമസിച്ചിരുന്ന തറവാട്​ വീടി​െൻറ മുറ്റത്തുവെച്ച്​ കൊല്ലപ്പെട്ടത്. തറവാട് വീട്ടിൽ സൂക്ഷിച്ചിരുന്ന തടികളെടുക്കാനെത്തിയ ഉല്ലാസിനെ തടഞ്ഞ മാതാവിനെ ഉല്ലാസ്​ തള്ളി താഴെയിട്ടത്​ കണ്ട രജീഷ്​ തിരിച്ചും തള്ളിയിടുകയായിരുന്നു. വീണിടത്തുനിന്ന്​ എഴുന്നേറ്റ ഉല്ലാസ്​ വടിയുമായി അടിക്കാനെത്തിയപ്പോൾ രജീഷ് കത്തികൊണ്ട്​​ കുത്തി. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

2016 ഏപ്രിൽ 28നാണ്​ രജീഷിനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും വടകര അഡീ. സെഷൻസ്​ കോടതി ശിക്ഷ വിധിച്ചത്​. ഇതിനെതിരെ രജീഷ്​ നൽകിയ അപ്പീൽ ഹരജിയാണ്​ ഡിവിഷൻബെഞ്ച്​ പരിഗണിച്ചത്​.

ഒരു നിമിഷത്തെ ക്ഷമ ഒരു ജീവിത കാലത്തെ ദുരിതം ഒഴിവാക്കുമെന്ന ചൈനീസ് പഴമൊഴി ഉദ്ധരിച്ചാണ്​ കോടതിയുടെ ഉത്തരവ്​ തുടങ്ങുന്നത്​. ഉല്ലാസി​െൻറ മൂത്ത സഹോദര​െൻറ മകനാണ്​ രജീഷ്. കേസ്​ വിശദമായി പരിശോധിച്ച കോടതി കേവലം പത്തൊമ്പതാം വയസ്സിൽ പെ​​ട്ടെന്നുണ്ടായ പ്രകോപനത്തിൽ സംഭവിച്ചതാണ്​ കൊലപാതകമെന്ന്​ വിലയിരുത്തി. ഒറ്റ കുത്ത്​ മാത്രമാണ്​ ഉല്ലാസി​െൻറ ശരീരത്തിലുണ്ടായിരുന്നത്​. ഇത്​ മരണ കാരണമാവുകയായിരുന്നു.

ഉല്ലാസിനെ ആശുപത്രിയിലെത്തിക്കാൻ ഹരജിക്കാരനും കൂടെയുണ്ടായിരുന്നു. അതിനാൽ, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ചെയ്​ത കൃത്യമായി ഇതിനെ കാണാനാവില്ലെന്ന്​ കോടതി വിലയിരുത്തി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ്​ പ്രതിക്കെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കിയത്. തുടർന്ന്​ കുറ്റകരമായ നരഹത്യയാക്കി മാറ്റി ശിക്ഷ ഇളവ്​ ചെയ്​തു. ഇതുവരെ അനുഭവിച്ച തടവുശിക്ഷ മതിയാവുമെന്ന്​ വ്യക്​തമാക്കിയ കോടതി ​ഹരജിക്കാര​​ൻ മോചിപ്പിക്കപ്പെടു​മ്പോൾ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ഉല്ലാസി​െൻറ ഭാര്യക്കും മക്കൾക്കും പിഴയായി നൽകാനും നിർദേശിച്ചു. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ്​ അനുഭവിക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - court relaxed conviction of murder case culprit
Next Story