Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിനികൂപ്പർ അപകടം: പ്രതികളെ ബോസ്റ്റൽ സ്കൂളിൽ നിന്ന് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

text_fields
bookmark_border
മിനികൂപ്പർ അപകടം: പ്രതികളെ ബോസ്റ്റൽ സ്കൂളിൽ നിന്ന് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി
cancel

അങ്കമാലി: നെടുമ്പാശ്ശേരി വി.ഐ.പി റോഡിലെ അത്താണിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാർ അപകടം വരുത്തിയ കേസിലെ പ്രതികളുടെ സുരക്ഷ കണക്കിലെടുത്ത് തൃക്കാക്കര ബോസ്റ്റൽ സ്കൂളിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ അങ്കമാലി കോടതി തള്ളി.

കാറോടിച്ച ഒന്നാംപ്രതി ആലപ്പുഴ ആലിശ്ശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി സ്വദേശികളായ രണ്ടാം പ്രതി പാലപ്പറമ്പിൽ നിനവ് (19), മൂന്നാം പ്രതി ജോയൽ (19), നാലാം പ്രതി അമീൻ (19) എന്നിവരെയാണ് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിട്ടുള്ളത്.

എന്നാൽ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചത് പ്രതികളുടെ സുരക്ഷയെ ബാധിക്കുമെന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ജയിൽ സൂപ്രണ്ട് അങ്കമാലി കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. പ്രതികളുടെ പ്രായം 19 വയസ്സാണ്. കുറ്റകൃത്യം ചെയ്യുമ്പോൾ 18 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവ കുറ്റാരോപിതരെയും കുറ്റവാളികളെയും ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിക്കുന്നത്.

റിമാൻഡിൽ കഴിയുന്ന പ്രതികളെയും കോടതി ശിക്ഷിച്ചവരെയും ബോസ്റ്റൽ സ്കൂളിൽ പാർപ്പിക്കാം. ഇവിടെയെത്തുന്നവർക്ക് 23 വയസ്​ തികയുന്നത് വരെ തുടരാൻ വ്യവസ്ഥയുമുണ്ട്. കൗമാരപ്രായത്തിലുള്ള കുറ്റവാളികളെ മുതിർന്ന കുറ്റവാളികളോടൊപ്പം സാധാരണ ജയിലുകളിൽ പാർപ്പിച്ചാൽ അവർ കൂടുതൽ കുറ്റവാസനയുള്ളവരായി മാറിയേക്കുമെന്ന് നിരീക്ഷിച്ചാണ് കോടതി അപേക്ഷ തള്ളിയത്.

കൗമാരപ്രായക്കാരായ കുറ്റവാളികളെ സാധാരണ കുറ്റവാളികളോടൊപ്പം മുതിർന്നവരുടെ ജയിലുകളിൽ പാർപ്പിക്കാതെ, ശിക്ഷക്ക് ഉപരിയായി അവരെ നല്ല വ്യക്തികളായി സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും നിരീക്ഷിച്ചു.

ഈ മാസം 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ കന്നഡ സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക മുഹമ്മദ് ഇയാസ് (20), വയനാട് കൽപറ്റ മടക്കിമല സന്തോഷ്ഭവനിൽ കെ.വി. ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ് ഇടക്കുറിശ്ശി നീലാറ്റ മുള്ള ങ്കുഴിയിൽ എം.പി. ഗോപിക (22) എന്നിവരാണ് അതിദാരുണമായി മരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court rejects plea to shift Mini Cooper case accused
Next Story