Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിറ്റ്​ വിതരണം: റേഷൻ...

കിറ്റ്​ വിതരണം: റേഷൻ കടയുടമകൾക്ക് കമീഷൻ നൽകാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി

text_fields
bookmark_border
കിറ്റ്​ വിതരണം: റേഷൻ കടയുടമകൾക്ക് കമീഷൻ നൽകാത്തതിനെതിരെ കോടതിയലക്ഷ്യ ഹരജി
cancel
Listen to this Article

കൊ​ച്ചി: സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് ക​മീ​ഷ​ൻ ഇ​ന​ത്തി​ലെ കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി.​ ഓ​ണ​ക്കി​റ്റും സൗ​ജ​ന്യ കി​റ്റും വി​ത​ര​ണം ചെ​യ‌്ത റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് ര​ണ്ടു മാ​സ​ത്തി​ന​കം കു​ടി​ശ്ശി​ക ന​ൽ​ക​ണ​മെ​ന്ന ​ഹൈ​കോ​ട​തി ​ഉ​ത്ത​ര​വി​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന്​ കാ​ട്ടി ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ബേ​ബി തോ​മ​സാ​ണ്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ്​ എ​ൻ. ന​ഗ​രേ​ഷ്​ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പേ​രി​ൽ ക​മീ​ഷ​ൻ നി​ര​സി​ക്കാ​നാ​വി​ല്ലെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഉ​ത്ത​ര​വ്​ ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ്​ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്. ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് അ​ഞ്ചു രൂ​പ നി​ര​ക്കി​ലും കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് ഏ​ഴു രൂ​പ നി​ര​ക്കി​ലു​മാ​ണ് ക​മീ​ഷ​ൻ ന​ൽ​കേ​ണ്ട​ത്.

കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High Courtfood kit
News Summary - Court petition against non-payment of commission to ration shop owners
Next Story