Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട്​ പേരുടെ പുതിയ...

രണ്ട്​ പേരുടെ പുതിയ മാർക്ക്​ ചേർത്ത് കീം പട്ടിക പുതുക്കാൻ ഉത്തരവ്​

text_fields
bookmark_border
രണ്ട്​ പേരുടെ പുതിയ മാർക്ക്​ ചേർത്ത് കീം പട്ടിക പുതുക്കാൻ ഉത്തരവ്​
cancel

കൊ​ച്ചി: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം വൈ​കി​യ​തി​നാ​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ കീം ​പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​നാ​കാ​തെ പോ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​തി​യ മാ​ർ​ക്ക്​ ചേ​ർ​ത്ത്​ കീം ​റാ​ങ്ക്​ പ​ട്ടി​ക പു​തു​ക്കാ​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശം. പി. ​ശ്രീ​ഹ​രി, മെ​ൽ​വി​ൻ എ​ൽ​ദോ ബൈ​ജു എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഇ​രു​വ​രു​ടേ​യും പു​ന​ർ​നി​ർ​ണ​യി​ച്ച മാ​ർ​ക്ക്​ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ടി​ക പു​തു​ക്കാ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​​ടെ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പു​തി​യ റാ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​വ​ർ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കേ​ണ്ട​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സി.​ബി.​എ​സ്.​ഇ പ്രാ​ഥ​മി​ക മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വ്യാ​പ​ക പി​ഴ​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ ന​ൽ​കു​ക​യും ശ്രീ​ഹ​രി​ക്ക് എ​ട്ടും മെ​ൽ​വി​ന് ഒ​മ്പ​തും മാ​ർ​ക്ക് അ​ധി​ക​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്ത​താ​യി ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം വ​ന്ന ശേ​ഷം അ​തി​ലെ മാ​ർ​ക്ക്​ കൂ​ടി ഉ​​ൾ​പ്പെ​ടു​ത്താ​നാ​യി കീം ​ഫ​ല​പ്ര​ഖ്യാ​പ​നം 27നാ​ണ്​ ന​ട​ത്തി​യ​ത്. 21 മു​ത​ൽ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു തു​ട​ങ്ങി​യ​തി​നാ​ൽ കീം ​പോ​ർ​ട്ട​ലി​ൽ മാ​ർ​ക്ക്​ ചേ​ർ​ക്കാ​ൻ 23 വ​രെ​യാ​ണ്​ അ​വ​സ​രം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന്​ ശേ​ഷ​മാ​ണ്​ ഇ​രു​വ​രു​ടേ​യും മാ​ർ​ക്ക്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 13 ശ​ത​മാ​നം പേ​രു​ടെ ഫ​ല​വും വൈ​കി​യാ​ണ്​ വ​ന്ന​ത്. അ​തി​നാ​ൽ, പോ​ർ​ട്ട​ലി​ൽ കൂ​ടി​യ മാ​ർ​ക്ക്​ ചേ​ർ​ക്കാ​നാ​യി​ല്ലെ​ന്ന്​ കാ​ട്ടി​യാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സാ​ധാ​ര​ണ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വേ​ശ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കെ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഉ​പ്പെ​ട്ട​വ​രു​ടെ സ്ഥാ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ളാ​ൽ ഇ​ട​പെ​ടാ​ൻ പ​രി​മി​തി​യു​ണ്ടെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഈ ​വ​ർ​ഷം സി.​ബി.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ സാ​ങ്കേ​തി​ക പി​ഴ​വു​ക​ളും ഫ​ലം വൈ​ക​ലു​മു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ഇ​രു​വ​ർ​ക്കും അ​നു​കൂ​ല നി​ല​പാ​ട്​ എ​ടു​ക്കു​ന്ന​തെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു.

ഹ​ര​ജി​ക്കാ​ർ​ക്ക് പു​തു​ക്കി​യ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ കീം ​പോ​ർ​ട്ട​ൽ തു​റ​ന്ന് ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​തി​ന്​ അ​വ​സ​ര​മു​ള്ള​ത്. ഹ​ര​ജി 14ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsKEAMrank list
News Summary - Court orders update of KEAM rank list by including the new marks of two students
Next Story