Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊണ്ടിയല്ല സവാള; നശിക്കും മുമ്പ് വിൽക്കാൻ കോടതി ഉത്തരവ്, വിറ്റൊഴിവാക്കാൻ പെടാപ്പാട് പെട്ട് പൊലീസ്

text_fields
bookmark_border
തൊണ്ടിയല്ല സവാള; നശിക്കും മുമ്പ് വിൽക്കാൻ കോടതി ഉത്തരവ്, വിറ്റൊഴിവാക്കാൻ പെടാപ്പാട് പെട്ട് പൊലീസ്
cancel

തൃശൂർ: സവാളയിൽ കുരുങ്ങി പൊലീസ്. തൃശൂർ, കൊരട്ടിയിൽ നടന്ന വാഹന പരിശോധനയിലാണ് മൂന്ന് കോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. ലോറിയിൽ സവാളച്ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപന്നങ്ങൾ ഉണ്ടായിരുന്നത്. തുടർന്ന് ലോറിയും ഉൽപനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന്, പൊലീസ് കസ്റ്റഡിയിലെടുത്ത സവാള ഒഴിവാക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിടുകയായിരുന്നു.

ഇതു തൊണ്ടിയായി സൂക്ഷിക്കേണ്ടതില്ലാത്ത സാഹചര്യത്തിൽ വിറ്റൊഴിവാക്കാനാണ് പൊലീസിന്റെ നീക്കം. 50 കിലോഗ്രാം വീതമുള്ള 118 ചാക്ക് സവാളയാണ് ലോറിയിലുണ്ടായിരുന്നത്. കേസ് ആവശ്യത്തിനായി നിരോധിത പുകയില ഉൽപന്നങ്ങൾ തൊണ്ടിയായി സൂക്ഷിക്കണം. അതിനാൽ അവ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നശിച്ചുപോകാൻ സാധ്യതയുള്ള സവാള ദേശീയപാതയോരത്ത് കൊരട്ടി പഞ്ചായത്തിന്റെ വിശ്രമകേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. സവാള ഏറ്റെടുക്കാനായി പൊലീസ് ചാലക്കുടി താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസിലേക്ക് അപേക്ഷ നൽകിയെങ്കിലും തീരുമാനമായിട്ടില്ല.

നശിക്കും മുമ്പേ ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം. ചില്ലറ മാർക്കറ്റിൽ 60 രൂപയാണ് സവാളക്ക് കിലോക്ക് വില. 5,900 കിലോയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വിറ്റുകിട്ടുന്ന തുക റവന്യു ഡിപ്പോസിറ്റ് ഫണ്ടിലേക്ക് അടക്കും. 11 ടണ്ണോളം തൂക്കം വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court Orders Onion Sale Before Spoilage; Police Move to Stop Sale
Next Story