Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യക്ക് അസഭ്യ സന്ദേശം അയച്ച ഭർത്താവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
text_fieldsbookmark_border
ഹരിപ്പാട്: ഭാര്യയുടെ മൊബൈലിലേക്ക് അസഭ്യ സന്ദേശം അയച്ച ഭർത്താവിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. പരസ്പരം പിരിഞ്ഞു നിൽക്കുന്ന ഹരിപ്പാട് സ്വദേശിയായ ഭാര്യയുടെ ഫോണിലേക്ക് ഭർത്താവായ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി ജയവിഷ്ണുവാണ് വാട്സ്ആപ്പിലൂടെ അസഭ്യം അയച്ചത്.
ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹരിപ്പാട് പൊലീസിന് ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകുകയായിരുന്നു. പരാതിക്കാരി നൽകിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി ഉത്തരവ്. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ആർ. രാജേഷ് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

