Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2026 6:08 PM IST Updated On
date_range 21 May 2026 6:09 PM ISTമലയിടംതുരുത്തിൽ മറ്റന്നാൾ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണം; കർശന നിർദേശവുമായി കോടതി
text_fieldsbookmark_border
എറണാകുളം: മലയിടം തുരുത്തിൽ കർശന നിർദേശവുമായി പെരുമ്പാവൂർ മുൻസിഫ് കോടതി. മറ്റന്നാൾ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമീഷണർക്കും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നിർദേശം. കഴിഞ്ഞ ദിവസം ഒഴിപ്പിക്കലിനിടെ സംഘർഷം ഉണ്ടായതോടെ നടപടി നിർത്തി വെക്കുകയായിരുന്നു.
തർക്കത്തിനാധാരമായ രണ്ടര ഏക്കർ ഭൂമിയിൽ ഏഴ് കുടുംബങ്ങളാണ് താമസിച്ച് വരുന്നത്. ഭൂമി ഒഴിപ്പിച്ച് ഉടമസ്ഥന് തിരികെ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 15 തവണയാണ് പ്രതിഷേധത്തെ തുടർന്ന് ഒഴിപ്പിക്കൽ നടപടി പരാജയപ്പെട്ടത്. നിലവിൽ 23നുള്ളിൽ ഭൂമി ഒഴിപ്പിക്കണമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ പൂർത്തിയാകുന്നതു വരെ അഡ്വക്കേറ്റ് ജനറലിനോട് തുടരാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

