Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീത്വത്തെ...

സ്​ത്രീത്വത്തെ അപമാനിച്ചു; ജി.സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്​

text_fields
bookmark_border
സ്​ത്രീത്വത്തെ അപമാനിച്ചു; ജി.സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്​
cancel

അമ്പലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മന്ത്രി ജി. സുധാകരനെതിരെ കോടതി കേസെടുത്തു. മാർച്ച്​ 29ന് സുധ ാകരനോട്​ നേരിട്ട് ഹാജരാകണമെന്ന്​ അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കെ.എസ്. ബവീനാനാഥ് നിർദേശിച ്ചു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിള അസോസിയേഷൻ മേഖല പ്രസിഡൻറുമായിരുന്ന വനിത നൽകിയ പരാതിയിലാ ണ്​ നടപടി.

മുമ്പ്​ ജി. സുധാകരൻ മന്ത്രിയായിരുന്നപ്പോൾ ​േപഴ്സനൽ സ്​റ്റാഫിലുണ്ടായിരുന്ന യുവതി മൂന്നുവർഷമായ ി നിയമ പോരാട്ടത്തിലാണ്​. മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്​. 2016 ഫെബ്രുവരി 28നാണ്​ കേസിനാസ്പദമായ സംഭവം. തോട്ടപ്പള്ളി കൊട്ടാരവളവ് കൃഷ്ണൻചിറ ലക്ഷ്മിത്തോപ്പ് റോഡ്​ നിർമാണ ഉദ്ഘാടനവേദിയിൽ​െവച്ച്​ അന്ന് എം.എൽ.എ ആയിരുന്ന ജി. സുധാകരൻ തന്നെ പരസ്യമായി ആക്ഷേപിച്ചുവെന്നു ചൂണ്ടിക്കാട്ടി യുവതി നേരത്തേ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.

തുടർന്നാണ്​ പരാതിക്കാരി അമ്പലപ്പുഴ കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്​. റോഡ് നിർമാണ ഉദ്ഘാടന പരിപാടിയിൽ​ ആളുകൾ കുറഞ്ഞതിനെ തുടർന്നാണ്​​ ഉദ്ഘാടകനായ സുധാകരൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരസ്യമായി പ്രതികരിച്ചത്. ഇതോടെ പൊട്ടിക്കരഞ്ഞ് യുവതി വേദിവിട്ടിറങ്ങുകയായിരുന്നു. ദീർഘകാലം സി.പി.എം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പാർട്ടി പ്രവർത്തക​​​െൻറ ഭാര്യയാണ് യുവതി. സുധാകരനെതിരെ പരാതി നൽകിയ ഇവരെ പിന്നീട് പാർട്ടി അംഗത്വത്തിൽനിന്ന് സി.പി.എം പുറത്താക്കിയിരുന്നു.

‘കോടതി നടപടിയിൽ സന്തോഷം’
അമ്പലപ്പുഴ: കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും ഹരജിക്കാരി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ തന്നെ പരസ്യമായി ആക്ഷേപിച്ച സംഭവത്തിൽ ആദ്യം ഏരിയ കമ്മിറ്റിക്കും തുടർന്ന് ജില്ല കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും പരാതിനൽകി. വേണ്ട പരിഗണന ലഭിക്കാതിരുന്നതിനാലാണ്​ പൊലീസിൽ പരാതി നൽകിയത്​. തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതി​​​െൻറ പേരിൽ ജി. സുധാകരനെതിരെ കള്ള പരാതി നൽകിയതാണെന്നാണ് പൊലീസ്​ കോടതിയെ ധരിപ്പിച്ചത്.

ഇതിനായി 28 സാക്ഷിമൊഴികളാണ് പൊലീസ് ഹാജരാക്കിയത്. എന്നാൽ, ഇതിനെതിരെ ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കി. മുന്നുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസായതിനാൽ ഗ്രാമ ന്യായാലയ കോടതി കേസ് അമ്പലപ്പുഴ കോടതിയുടെ പരിഗണനക്ക് വിടുകയായിരുന്നുവെന്ന്​ അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtkerala newsg sudhakaranharassment
News Summary - Court order to file case against G Sudhakaran- Kerala news
Next Story