കോടതി വിധിയിൽ കുരുങ്ങി മുടങ്ങുന്നത് ആറ് ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80:20 അനുപാതം ഹൈകോടതി റദ്ദാക്കിയത് നിർധന വിദ്യാർഥികൾക്കുള്ള ആറ് സ്കോളർഷിപ്പുകളുടെ വിതരണം തടസ്സപ്പെടുത്തും. സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ വെളിച്ചത്തിൽ കേരളത്തിലെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച പാലോളി കമ്മിറ്റിയുെട ശിപാർശപ്രകാരം നടപ്പാക്കിയ സ്കോളർഷിപ്പുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്, പ്രഫ. േജാസഫ് മുണ്ടശ്ശേരി സ്കോളർഷിപ്, മദർ തെരേസ സ്കോളർഷിപ്, എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്, സി.എ/ െഎ.സി.ഡബ്ല്യു.എ/ കമ്പനി സെക്രട്ടറി പഠന സ്കോളർഷിപ് എന്നിവയാണ് തടസ്സപ്പെടുന്ന സ്കോളർഷിപ്പുകൾ. െഎ.ടി.െഎ വിദ്യാർഥികൾക്കായുള്ള ഫീ റീ ഇംബേഴ്സ്മെൻറ് സ്കീമും ഇതിൽ ഉൾപ്പെടുന്നു.
ബിരുദ, ബിരുദാനന്തര, പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന മുസ്ലിം, പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെ പെൺകുട്ടികൾക്ക് പ്രതിവർഷം യഥാക്രമം 5000 രൂപ, 6000 രൂപ, 7000 രൂപ വീതമാണ് സി.എച്ച്. മുഹമ്മദ് േകായ സ്കോളർഷിപ് തുക. ഇതിൽ 80 ശതമാനം തുക ബി.പി.എൽ വിഭാഗത്തിലുള്ള മുസ്ലിം വിദ്യാർഥികൾക്കും 20 ശതമാനം പരിവർത്തിത ക്രൈസ്തവർക്കുമാണ്.
എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകേയാ ഡിഗ്രി, പി.ജി തലത്തിൽ ഡിസ്റ്റിങ്ഷൻ നേടുകയോ ചെയ്യുന്ന വിദ്യാർഥികൾക്കാണ് ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്. നഴ്സിങ്/ പാരാമെഡിക്കൽ കോഴ്സിന് പഠിക്കുന്നവർക്കായാണ് മദർ തെരേസ സ്കോളർഷിപ് ഏർപ്പെടുത്തിയത്. പോളിടെക്നിക് വിദ്യാർഥികൾക്കായാണ് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്. സ്കോളർഷിപ്പുകളെല്ലാം ബി.പി.എൽ വിദ്യാർഥികൾക്കാണ് നൽകിയിരുന്നത്. 15.81 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
2008ൽ മുസ്ലിം സമുദായത്തിലെ നിർധന വിദ്യാർഥികൾക്കായി ആവിഷ്കരിച്ച സ്കോളർഷിപ് പദ്ധതികളിലെ 20 ശതമാനം 2011 ഫെബ്രുവരി 22ന് പൊതുഭരണ (ന്യൂനപക്ഷ) വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ക്രിസ്ത്യൻസമുദായത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ലത്തീൻ, പരിവർത്തിത ക്രൈസ്തവവിഭാഗങ്ങൾക്ക് അനുവദിച്ചത്. തുടർന്ന് ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലെന്ന് ആരോപിച്ച് ക്രിസ്ത്യൻ സമുദായ സംഘടനകൾ രംഗത്ത് വരുകയും ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു.
മുസ്ലിം സമുദായത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കോടതി വിധിയിലൂടെ തടസ്സപ്പെട്ടത്. ഇതിന് വഴിയൊരുക്കിയതാകെട്ട പദ്ധതികളുടെ 20 ശതമാനം വിഹിതം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടി നൽകാനുള്ള 2011ലെ സർക്കാർ ഉത്തരവുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.