Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി വാർത്ത തെറ്റായി...

കോടതി വാർത്ത തെറ്റായി പ്രചരിപ്പിച്ചു: ഒല്ലൂരിലെ യു.ഡി.എഫ്​ സ്ഥാനാർഥിക്ക് ഹൈകോടതി വിമർശനം

text_fields
bookmark_border
കോടതി വാർത്ത തെറ്റായി പ്രചരിപ്പിച്ചു: ഒല്ലൂരിലെ യു.ഡി.എഫ്​ സ്ഥാനാർഥിക്ക് ഹൈകോടതി വിമർശനം
cancel
camera_alt

കേരള ഹൈകോടതി

കൊ​ച്ചി: കോ​ട​തി​യി​ലു​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ർ​ത്ത സ​മ്മേ​ള​നം ന​ട​ത്തി കോ​ട​തി​യു​ടെ പേ​രി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന ഹ​ര​ജി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ക്ഷ​മാ​പ​ണം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഡി​ജി​റ്റ​ൽ റീ​സ​ർ​വേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തി​ലും മ​റ്റും കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ഹ​ര​ജി ന​ൽ​കി​യ ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​നെ​തി​രെ മ​ൽ​സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​നെ​തി​രെ​യാ​ണ് ചീ​ഫ്​ ജ​സ്റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഷാ​ജി ന​ൽ​കി​യ തെ​റ്റാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ദി​ന​പ​ത്ര​ത്തി​ന്‍റെ മു​ൻ​​പേ​ജി​ൽ ഒ​രാ​ഴ്ച​ക്ക​കം ക്ഷ​മാ​പ​ണം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഹാ​ജ​രാ​യ ബ​ന്ധ​പ്പെ​ട്ട പ​ത്രാ​ധി​പ​ർ, തെ​റ്റാ​യ വാ​ർ​ത്ത ന​ൽ​കി​യ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. തെ​റ്റാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ദി​ന​പ​ത്രം ഇ​തി​ന്‍റെ ശ​രി​യാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ഇ​തി​നു​ശേ​ഷം ഇ​രു​വ​രും സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

കോ​ട​തി പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ ഹ​ർ​ജി​ക്കാ​ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​​ച്ചെ​ന്ന് കാ​ണി​ച്ച് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ര​ജി​സ്​​ട്രാ​ർ​ക്ക്​ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട്ട​ത്. ഡി​ജി​റ്റ​ൽ സ​ർ​വേ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ടെ​ൻ​ഡ​റി​ല​ട​ക്കം ന​ട​ന്ന ക്ര​മ​ക്കേ​ടി​ലൂ​ടെ പൊ​തു​ഖ​ജ​നാ​വി​ന് 150 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഈ ​ഹ​ര​ജി​യി​ലെ കോ​ട​തി ഉ​ത്ത​ര​വ്​ തെ​റ്റാ​യി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ്​ ആ​രോ​പ​ണം. വി​ഷ​യം ഏ​പ്രി​ൽ ആ​റി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateMisinformationcourt newsUDFollurassembly electioncriticized
News Summary - High Court criticizes UDF candidate in Ollur for spreading false news in court
Next Story