Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തച്ചങ്കരിക്ക് കോടതിയുടെ പരിഹാസം; 'ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലിചെയ്യണം'

text_fields
bookmark_border
തച്ചങ്കരിക്ക് കോടതിയുടെ പരിഹാസം; ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലിചെയ്യണം
cancel

കൊച്ചി: വിദേശത്തേക്ക് പറക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയിൽ നിന്ന് പരിഹാസം. ശിക്ഷിക്കപ്പെട്ടപ്പോൾ അസുഖമെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ ആൾ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു.

''ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം.'' കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. തച്ചങ്കരിയുടെ ചികിത്സയുടെ വിശദാംശങ്ങൾ കോടതി തേടിയിട്ടുണ്ട്. ആശുപത്രിയിൽ കിടന്ന മുഴുവൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.

ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലായിരുന്നു വിജിലൻസ് കോടതി കഴിഞ്ഞ സെപ്റ്റംബർ 17നാണ് തച്ചങ്കരിയെ ശിക്ഷയ്ക്ക് വിധിച്ചത്. നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. പിന്നീട് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Court mocks Thachankary
Next Story