ശബരിമല: കോടതി ഇടപെടൽ സാധ്യമല്ല -യോഗക്ഷേമ സഭ
text_fieldsകൊച്ചി: മലയാള പൂജ സമ്പ്രദായം പിന്തുടരുന്നവരാണ് ശബരിമലയിലും മാളികപ്പുറത്തും മേൽശാന്തിമാരാകേണ്ടതെന്നും ഇതിൽ ജാതി വിവേചനം ആരോപിക്കേണ്ടതില്ലെന്നും യോഗക്ഷേമ സഭ ഹൈകോടതിയിൽ. ഒട്ടേറെ ആചാരങ്ങളും സമ്പ്രദായങ്ങളും നിലവിലുള്ള ക്ഷേത്രമാണിത്.
തന്ത്രിയാണ് ആചാരകാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കോടതിയുടെ ഇടപെടൽ സാധ്യമല്ലെന്നും യോഗക്ഷേമ സഭ വ്യക്തമാക്കി.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി നിയമിക്കാൻ മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്നതിനെതിരെ കോട്ടയം മൂലവട്ടം സ്വദേശി വിഷ്ണു നാരായണനടക്കം നൽകിയ ഹരജികളിലാണ് വിശദീകരണം. അവധി ദിവസമായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ഡിവിഷൻബെഞ്ച് ഹരജികളിൽ ശനിയാഴ്ച വാദം കേട്ടത്. തുടർന്ന് ഹരജികൾ ജനുവരി 28ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

