കനകദുർഗക്ക് ഭർതൃഗൃഹത്തിൽ പ്രവേശിക്കാമെന്ന് കോടതി
text_fieldsപുലാമന്തോൾ (മലപ്പുറം): ശബരിമല ദർശനത്തെത്തുടർന്ന് എതിർപ്പ് നേരിടേണ്ടിവന്ന അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ ക്ക് ഭർതൃവീട്ടിൽ പ്രവേശിക്കാൻ പുലാമന്തോൾ ഗ്രാമന്യായാലയം അനുമതി നൽകി. ഭർതൃവീട്ടിൽ പ്രവേശിക്കാനും കുട്ടികൾക ്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗാർഹികപീഡന നിരോധന നിയമപ്രകാരം നൽകിയ പരാതിയിലാണ് അനുകൂലവിധി.
വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കും. കനകദുർഗയെ വീട്ടിൽ കയറ്റുന്നതിൽ ഭർത്താവും കുടുംബാംഗങ്ങളും എതിർപ്പറിയിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയാണ് പുലാമന്തോളിലെ ഗ്രാമകോടതിയിലേക്ക് കൈമാറിയിരുന്നത്.
ചൊവ്വാഴ്ച വൈകീട്ടാണ് ഭർതൃവീട്ടിൽ പ്രവേശിക്കുന്നതിന് കോടതി അനുമതി നൽകുന്നതായി കനകദുർഗയുടെ അഭിഭാഷകയുടെ സാന്നിധ്യത്തിൽ പ്രഖ്യാപനമുണ്ടായത്. ശബരിമല ദർശനശേഷം കനകദുർഗ താമസിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള എതിർകക്ഷികളുടെ പരാമർശങ്ങൾ ഇൗ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസക്തമല്ലെന്ന് ഗ്രാമന്യായാലയം നിരീക്ഷിച്ചു. ഇത് സംബന്ധിച്ച മറ്റ് കേസുകൾ അടുത്തമാസം 11ന് പരിഗണിക്കും. പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ് സെൻററിൽ പൊലീസ് സംരക്ഷണയിലാണ് കനകദുർഗ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
