Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെളിവില്ല;...

തെളിവില്ല; കുട്ടിക്കടത്ത്​ കേസ്​ കോടതി അവസാനിപ്പിച്ചു

text_fields
bookmark_border
തെളിവില്ല; കുട്ടിക്കടത്ത്​ കേസ്​ കോടതി അവസാനിപ്പിച്ചു
cancel
camera_alt2014?�????? ????????????????????? ??????????????? ????????? ??????????? ????????????????????? ??????? ??????? ????????????????? ????????????? (??? ??????)

കൊച്ചി: തെളിവില്ലെന്ന കാരണത്താൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച കേരളത്തിലെ വിവാദമായ യതീംഖാന കുട്ടിക്കടത്ത് കേസിലെ തുടർ നടപടി കോടതി അവസാനിപ്പിച്ചു. കേസിൽ അന്വേഷണം നടത്തിയ സി.ബി.ഐ ഡൽഹി യൂനിറ്റി​​​​െൻറ റിപ്പോർട്ടി​​​​െൻറ അടിസ്ഥാനത്തിലാണ്​ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി കേസിലെ മുഴുവൻ നടപടിയും അവസാനിപ്പിച്ചത്​.

ആറുവർഷമായി ഹൈകോടതിയിലും സുപ്രീംകോടതിയിലും നീണ്ടുനിന്ന നിയമപോരാട്ടത്തിന് ശേഷമാണ് ഡൽഹി സി.ബി.ഐ പ്രത്യേക അന്വേഷണസംഘം കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചത്​. മുക്കം, വെട്ടത്തൂർ യതീംഖാനകൾക്കെതിരെയും മറ്റുമുള്ള ക്രിമിനൽ നടപടികൾക്കാണ്​ തൽക്കാലം അവസാനമായത്.

2014 ലാണ്​ ബിഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്ന് മുക്കം, വെട്ടത്തൂർ, യതീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിന്​ കുട്ടികൾ വന്നത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നു എന്നായിരുന്നു പാലക്കാട് ചൈൽഡ്‌ വെൽ​െഫയർ കമ്മിറ്റിയും ഒരുവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് ​െപാലീസിൽ പരാതി നൽകിയത്‌. പാലക്കാട് റെയിൽ​േവ ​െപാലീസ് യതീംഖാനകൾക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്​തു. ഇതിനുശേഷം  ഹൈകോടതിയാണ്​ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIorphanagemukkamchild trafficking case
News Summary - Court ends child trafficking case against orphanages -Kerala News
Next Story