Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുട്ടിൽ മരംമുറി കേസിൽ നാല് കോടി മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി

text_fields
bookmark_border
മുട്ടിൽ മരംമുറി കേസിൽ നാല് കോടി മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി
cancel

വയനാട്: മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി നൽകി. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് നാല് കോടി മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.

പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനംവകുപ്പിന്‍റെ കീഴിൽ കുപ്പാടി ഡിപ്പോയിലാണ് ഉള്ളത്. മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ വനംവകുപ്പും പൊലീസും സമർപ്പിച്ച കണക്കുകൾ സമഗ്രമല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.

പിന്നീട് വിശദമായ വിവരങ്ങൾ സമർപ്പിച്ചതിനു ശേഷമാണ് ലേല നടപടികൾക്ക് കോടതി അനുമതി നൽകിയത്. 112 മരങ്ങളുടെ കണക്കാണ് പോലീസ് സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘം നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Court allows auction of trees in Muttil tree felling case
Next Story