Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
ലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം
cancel

വളാഞ്ചേരി (മലപ്പുറം): ദേശീയപാത വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ചരക്കുലോറികൾക്കിടയിൽപെട്ട് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചലം കുന്നുംപുറം സലഫി മസ്ജിദിന് സമീപം താമസിക്കുന്ന ആന്തൂർ വളപ്പിൽ മുഹമ്മദ് അഫ്സൽ (39), ഭാര്യ പൊട്ടിപ്പാറ സാബിറ (36) എന്നിവരാണ് മരിച്ചത്.

ആറുവരിപ്പാതയിൽ വട്ടപ്പാറ വയഡക്ടിന് മുകളിൽ വെള്ളിയാഴ്ച അർധരാത്രിയാണ് അപകടം. കോട്ടക്കൽ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടർ അമിതവേഗത്തിൽ വരികയായിരുന്ന ലോറികൾക്കിടയിൽപെടുകയായിരുന്നു. സ്കൂട്ടർ യാത്രികർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ സന്ദർശിച്ച് വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു ദമ്പതികൾ.

കുറ്റിപ്പുറത്തെ ടൈൽസ് ഷോപ്പ് ജീവനക്കാരനാണ് അഫ്സൽ. കുന്നുംപുറത്തെ പൊട്ടിപ്പാറ മൂസയുടെയും ആമിനയുടെയും മകളാണ് സാബിറ. മക്കൾ: ഫഹ്മിൻ ഫതു, ഫൈഹ. വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും തിരൂരിൽനിന്നെത്തിയ‌ ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Couples on scooter crushed to death between trucks
Next Story