കാത്തിരിപ്പിനൊടുവിൽ പിറന്നത് ഒറ്റ പ്രസവത്തിൽ മൂന്ന് കൺമണികൾ
text_fieldsഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കൺമണികൾ
മണ്ണാർക്കാട്: നാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ഒറ്റ പ്രസവത്തിൽ മൂന്ന് കൺമണികൾ. ഡാരീസ്-ജെസ്ലിൻ ദമ്പതികൾക്കാണ് അപൂർവ ഭാഗ്യം.
രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുട്ടിയുമാണ് ദമ്പതികൾക്കുണ്ടായത്. ആദ്യം പിറന്ന പെൺകുഞ്ഞിന് 2200 ഗ്രാം തൂക്കവും രണ്ടാമത് പിറന്ന ആൺ കുഞ്ഞിന് 1600 ഗ്രാം തൂക്കവും മൂന്നാമത്തെ പെൺകുഞ്ഞിന് 1540 ഗ്രാം തൂക്കവും ഉണ്ട്.
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങൾ മൂവരും ആരോഗ്യത്തോടെയിരിക്കുന്നു. ഡാരീസ് ഫിസിയോതെറപിസ്റ്റാണ്.
മണ്ണാർക്കാട് നഗരസഭയിലെ എ.ഇ ആണ് ജെസ്ലിൻ. മണ്ണാർക്കാട് ന്യൂ അൽമ ആശുപത്രിയിൽ ഡോ. കെ.എ. കമ്മാപ്പയുടെയും ഡോ. സുശീലയുടെയും ചികിത്സയിലാണ് ത്രിമൂർത്തികളുടെ ജനനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

