Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച് വയസ്സുകാരിയെ...

അഞ്ച് വയസ്സുകാരിയെ കടത്തിക്കൊണ്ടുവന്ന ദമ്പതിമാര്‍ കസ്‌റ്റഡിയില്‍

text_fields
bookmark_border
abducted the five-year-old girl
cancel

ക​ളി​യി​ക്കാ​വി​ള: ഐ​സ്‌​ക്രീം വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ അ​ഞ്ച് വ​യ​സ്സു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന്​ ക​ളി​യി​ക്കാ​വി​ള ബ​സ്​ സ്‌​റ്റാ​ന്‍ഡി​ല്‍ ചു​റ്റി​ത്തി​രി​ഞ്ഞ ദ​മ്പ​തി​മാ​രെ പൊ​ലീ​സ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ സ്വ​ദേ​ശി ജോ​സ​ഫ്‌ ജോ​ണ്‍ (55), ഭാ​ര്യ എ​സ്ത​ര്‍ (48) എ​ന്നി​വ​രാ​ണ് ക​സ്‌​റ്റ​ഡി​യി​ലാ​യ​ത്.

ഇ​വ​ര്‍ക്കൊ​പ്പം അ​ഞ്ച് വ​യ​സ്സു​കാ​രി​യെ കൂ​ടാ​തെ ജോ​സ​ഫ് ജോ​ണി​െൻറ ആ​ദ്യ ഭാ​ര്യ​യി​ലെ എ​ട്ട് വ​യ​സ്സു​കാ​ര​നാ​യ മ​ക​നും ഉ​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി ക​ളി​യി​ക്കാ​വി​ള ബ​സ്​ സ്‌​റ്റാ​ന്‍ഡി​ല്‍ ദ​മ്പ​തി​മാ​ര്‍ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച് വ​യ​സ്സു​കാ​രി നി​ർ​ത്താ​തെ ക​ര​യു​ന്ന​തു​ക​ണ്ട് ക​ളി​യി​ക്കാ​വി​ള പൊ​ലീ​സ്​ ഇ​ട​പെ​ട്ടു.

സ്‌​റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​പോ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് എ​ട്ട് വ​യ​സ്സു​കാ​ര​ന്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ംതു​ട​ര്‍ന്ന് ബം​ഗ​ളൂ​രു പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഇ​ക്ക​ഴി​ഞ്ഞ 18ന് ​ബം​ഗ​ളൂ​രു മ​ജ​സ്‌​റ്റി​ക്കി​ന് സ​മീ​പം ഉ​പ്പ​ര്‍പേ​ട്ട​യി​ല്‍ ഒ​രു കു​ഞ്ഞി​നെ കാ​ണാ​താ​യ​താ​യി അ​വി​ട​ത്തെ പൊ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച വി​വ​രം അ​റി​ഞ്ഞു. അ​ഞ്ചു​വ​യ​സ്സു​കാ​രി​യു​ടെ ഫോ​ട്ടോ അ​യ​ച്ചുെ​കാ​ടു​ത്ത​തോ​ടെ കാ​ണാ​താ​യ കു​ട്ടി​യ​താ​ണ്​ ഇ​തെ​ന്ന്​​ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ര​ണ്ടു​കു​ട്ടി​ക​ളെ​യും നാ​ഗ​ര്‍കോ​വി​ല്‍ ശി​ശു​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു.

ജോ​സ​ഫ്‌ ജോ​ണി​ന് ബം​ഗ​ളൂ​രു​വി​ലാ​ണ് ​േജാ​ലി​​യ​ത്രെ. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​തി​നാ​ല്‍ ബം​ഗ​ളൂ​രു​വി​ല്‍നി​ന്നാ​ണ് എ​സ്ത​റി​നെ വി​വാ​ഹം ക​ഴി​ച്ച​ത്.കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍നി​ന്ന്​ മാ​ത്ര​മേ കു​ഞ്ഞി​നെ ക​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​രം ല​ഭി​ക്കു​ക​യു​ള്ളൂ. കു​ഞ്ഞി​െൻറ ബ​ന്ധു​ക്ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന്​ നാ​ഗ​ർ​കോ​വി​ലി​ലേ​ക്ക്​ തി​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abductedcouple
News Summary - couple who is in custody for abducted the five-year-old girl
Next Story