Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
തലശ്ശേരി: ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊളശ്ശേരി കളരിമുക്കിലെ നാമത്ത് വീട്ടില്‍ എൻ.വി. ഹരീന്ദ്രന്‍ (60), ഭാര്യ ഷാഖി (46) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പത്തരക്ക് വീട്ടിനുള്ളിലെ മുറിയിൽ തൂങ്ങിയനിലയില്‍ ബന്ധുക്കള്‍ കണ്ടത്. മരിച്ച ഷാഖി സഹോദരിയുടെ ഫോണില്‍ മരിക്കുമെന്ന സന്ദേശം പുലര്‍ച്ച 5.30ന് അയച്ചിരുന്നു.
സന്ദേശം വൈകി ശ്രദ്ധയില്‍പെട്ട സഹോദരി ബന്ധുക്കളെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. തലശ്ശേരി സി.ഐ കെ. സനല്കുമാറിെൻറ നേതൃത്വത്തില്‍ വീടും പരിസരവും പരിശോധിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ വൈകീട്ട് പൊലീസ് സർജെൻറ സാന്നിധ്യത്തിൽ തലേശ്ശരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
മരിക്കുംമുമ്പ് ദമ്പതികൾ എഴുതിവെച്ച കത്തുകൾ പൊലീസ് കണ്ടെടുത്തു. സാമ്പത്തികഞെരുക്കവും മാനസിക ബുദ്ധിമുട്ടുകളുമാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. 2017 മേയ് 19ന് ഇവരുടെ ഏക മകൻ തലശ്ശേരി ജഗന്നാഥ് ഐ.ടി.സി വിദ്യാര്‍ഥിയായിരുന്ന എം.കെ. സാവന്തും വീട്ടിനുള്ളിൽ തൂങ്ങിമരിച്ചിരുന്നു.
പരേതരായ നാമത്ത് ഗോപാലെൻറയും രോഹിണിയുടെയും മകനാണ് ഹരീന്ദ്രന്‍. സഹോദരങ്ങള്‍: നാണു, വനജ, പത്മിനി, മുകുന്ദന്, സതി, ശ്യാമള, രമേഷ് ബാബു, പരേതനായ ദാമോദരൻ. മരിച്ച ഷാഖി പരേതനായ വി.എം. രാജുവിെൻറയും പ്രേമലതയുടെയും മകളാണ്. സഹോദരി: ഷഡ്ജ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story