ദമ്പതികളുടെ ആത്മഹത്യ; സുനിൽകുമാറിനെ ചോദ്യം ചെയ്തത് 12 മണിക്കൂറിലധികം
text_fieldsകോട്ടയം: ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുനിൽകുമാറിനെ പൊലീസ് ചോദ്യം ചെയ്തത് 12 മണിക്കൂറിലധികം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെ സി.സി ടി.വി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്. മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തതിലുള്ള അസ്വസ്ഥതകളും ദൃശ്യങ്ങളിൽ പ്രകടമാണ്. പൊലീസ് വിളിപ്പിച്ചതനുസരിച്ച് സുനില്‍കുമാറും രാജേഷും രാവിലെ തന്നെ സ്റ്റേഷനിലെത്തിയിരുന്നു.
ചോദ്യം ചെയ്തശേഷം ഇരുവരെയും പൊലീസ് പുറത്തുവിട്ടത് ചൊവ്വാഴ്ച രാത്രി ഒമ്പതിനുശേഷവും. സുനില്‍കുമാറിെൻറ ഭാര്യ രേഷ്മ രാവിലെ എത്തിയശേഷം ഉച്ചക്ക് മടങ്ങി. രാജേഷിെൻറ ഭാര്യ ഗായത്രി ഉച്ചക്കുശേഷം എത്തി വൈകീേട്ടാടെയാണ് സ്റ്റേഷനില്‍നിന്ന് പോയത്. ഇതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭർത്താവിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുന്നതിലെ ഭീതിയും ഇവരുടെ മുഖങ്ങളിൽ കാണാം.
എന്നാൽ, ഇരുവരെയും ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍ ഇല്ല. ഇത് ഒഴിവാക്കിയതാണോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. അതേസമയം, സ്ഥലമാറ്റിയ എസ്.ഐ ഷമീര്‍ഖാന്‍ ഇവരെ ചോദ്യം ചെയ്യുന്നതിെൻറ ഓഡിയോ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. സുനില്‍കുമാറിനൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിെൻറ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
ഇതിെൻറ തുടർച്ചയായി പരാതിക്കാരനായ സജികുമാറിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ചോദ്യം ചെയ്യുേമ്പാൾ പരാതിക്കാരൻ സ്റ്റേഷനിലുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. ഇതിെൻറ നിജസ്ഥിതിയും അന്വേഷണസംഘം പരിശോധിച്ചു വരുകയാണ്. പ്രാഥമിക അന്വേഷണത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചതായി കണ്ടെത്താനായിട്ടിെല്ലന്ന് ഇതുസംബന്ധിച്ച് അന്വേഷിക്കുന്ന ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പി. പടന്നയിൽ പറഞ്ഞു. സ്റ്റേഷനിെല സി.സി ടി.വി സൃശ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും വിശദമായി വീണ്ടും വെള്ളിയാഴ്ച പരിശോധിച്ച ശേഷം എസ്.പിക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
