അഞ്ചലിൽ: ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മമ്പഴക്കോണം കോളനിയിൽ മഞ്ജു വിലാസത്തിൽ ഗോപിനാഥൻ (67), ഭാര്യ ഓമന (60) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ജോലി കഴിഞ്ഞെത്തിയ മകൻ മനോജ് വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പരിസരവാസികളുടെ സഹായത്തോടെ കതക് തള്ളിത്തുറന്ന് അകത്ത് കടന്നപ്പോൾ ഇരുവരും ഒരു കയറിന്‍റെ ഇരുതലകളിലായി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.
വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു. ബുധനാഴ്ച പോസ്റ്റുമോർട്ടം നടക്കുമെന്ന് പൊലീസ് അറിയിച്ചു. ഏറെ നാളായി ഓമന അസുഖബാധിതയായിരുന്നുവെന്ന് പറയപ്പെടുന്നു. മകൾ: പരേതയായ മഞ്ജു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ് ലൈൻ: 1056)