ജപ്തി നടപടികൾക്കിടെ ദമ്പതികളുടെ ആത്മഹത്യ ശ്രമം; തടയാൻ ശ്രമിച്ച പൊലീസുകാരന് പൊള്ളലേറ്റു
text_fieldsനെയ്യാറ്റിൻകര: ജപ്തി നടപടികൾക്കിടെ ദമ്പതികളുടെ ആത്മഹത്യ ശ്രമം. വെണ്‍പകല്‍ സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിൻകര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനില്‍കുമാറിന് പരിക്കേറ്റു.
അയല്‍വാസിയായ വസന്തുമായി രാജന് വസ്തു തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ രാജൻ കെട്ടിയ താൽക്കാലിക ഷെഡ് പൊളിച്ചുമാറ്റാൻ നെയ്യാറ്റിന്‍കര കോടതിയിൽ നിന്നും വസന്തിന് അനുകൂലമായി വിധി വന്നു. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാൻ എത്തിയ സന്ദർഭത്തിലാണ് ആത്മഹത്യ ശ്രമമുണ്ടായത്.
പൊലീസുകാരനേറ്റ പരിക്ക് ഗുരുതരമല്ല. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

