Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ വീടുകയറി...

യുവതിയെ വീടുകയറി ആക്രമിച്ച ദമ്പതിമാരിൽ ഭർത്താവ് പിടിയിൽ

text_fields
bookmark_border
യുവതിയെ വീടുകയറി ആക്രമിച്ച ദമ്പതിമാരിൽ ഭർത്താവ് പിടിയിൽ
cancel

തിരുവല്ല: ചാത്തമല സ്വദേശിനിയുടെ വീടുകയറി ദമ്പതിമാർ ആക്രമണം നടത്തിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിലായി. മഞ്ഞാടി തുണ്ടിയിൽ വീട്ടിൽ ബൈജു ബാബു (37) നെയാണ് തിരുവല്ല പൊലീസ് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ബൈജുവിന്റെ ഭാര്യ ഷൈനി ഒളിവിലാണ്.

ചാത്തമല സ്മിത ഭവനിൽ സ്മിതയെ ആണ് വീട്ടിൽ കയറി ആക്രമിച്ചത്. ഇവരുടെ വാഹനവും അടിച്ചു തകർത്തിരുന്നു.

സ്മിതക്കും ബൈജുവിന്റെ ഭാര്യ ഷൈനിക്കും ഇടയിലുണ്ടായ സാമ്പത്തിക തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്മിതയുടെ വീട്ടിലെത്തിയ ബൈജുവും ഭാര്യ ഷൈനിയും ചേർന്ന് സ്മിതയെ കൈയ്യേറ്റം ചെയ്യുകയും വീടിന്റെ പോർച്ചിൽ കിടന്നിരുന്ന വാഹനത്തിന്‍റെ ഗ്ലാസ് തകർക്കുകയുമായിരുന്നു.

തിരുവല്ല കോടതിയിൽ ഹാജരാക്കിയ ബൈജു ബാബുവിനെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:KeralaAssaultingArrest
News Summary - Couple assaulted in Kerala; Husband Held
Next Story