Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവജാതശിശുവിനെ...

നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമം; ദമ്പതികൾ അറസ്റ്റിൽ

text_fields
bookmark_border
Baby Girl
cancel
camera_alt

പ്രതീകാത്മക ചിത്രം

മെ​ഡി​ക്ക​ൽ കോ​ള​ജ് (തി​രു​വ​ന​ന്ത​പു​രം): ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം ചി​റ​യ​ക്കോ​ട് സ്വ​ദേ​ശി ദി​ന്‍ഷാ​ദ് (29), ഭാ​ര്യ കൊ​ല്ലം തേ​വ​ള്ളി സ്വ​ദേ​ശി​നി ലി​ന​റ്റ് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ 30കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ആ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി മ​റ്റൊ​രാ​ളി​ല്‍നി​ന്ന് ഗ​ര്‍ഭി​ണി​യാ​യ​തോ​ടെ അ​ബോ​ര്‍ഷ​ന്‍ ന​ട​ത്താ​ന്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി. മു​മ്പ് യു​വ​തി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്നു. ഈ ​സ​മ​യ​ത്ത് ലി​ന​റ്റി​ന്റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം താ​ന്‍ പ്ര​സ​വി​ക്കു​ന്ന കു​ഞ്ഞി​നെ ന​ല്‍കാ​മെ​ന്ന് യു​വ​തി വാ​ഗ്ദാ​നം ചെ​യ്തു. ലി​ന​റ്റി​ന്റെ പേ​രി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഒ.​പി ടി​ക്ക​റ്റ് എ​ടു​ക്കു​ക​യും ലി​ന​റ്റാ​ണ് പ്ര​സ​വി​ച്ച​തെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കു​ക​യും ചെ​യ്തു. ഇ​തി​നു​വേ​ണ്ടി പ​ണം മു​ട​ക്കി​യ​ത് ദ​മ്പ​തി​ക​ളാ​യി​രു​ന്നു. യു​വ​തി ആ​ണ്‍കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു.

ഇ​തി​നി​ടെ ദ​മ്പ​തി​ക​ളും യു​വ​തി​യും ത​മ്മി​ല്‍ ത​ര്‍ക്ക​മു​ണ്ടാ​യി. ഇ​തോ​ടെ കു​ഞ്ഞി​നെ ന​ല്‍കി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ലി​ന​റ്റും ദി​ന്‍ഷാ​ദും ചേ​ര്‍ന്ന് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. കു​ഞ്ഞ് ത​ന്റേ​താ​ണെ​ന്ന് ആ​ശു​പ​ത്രി രേ​ഖ​ക​ളി​ലു​ണ്ടെ​ന്നും പ്ര​സ​വ​ത്തി​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത് ത​ങ്ങ​ളാ​ണെ​ന്നും വെ​റു​തേ​വി​ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് ഇ​ട​പെ​ട്ട് യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ര്യ​നാ​ടു​ള്ള സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

യു​വ​തി​യി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് ജ​ന​ന​സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ ലി​ന​റ്റി​ന്റെ പേ​രാ​ണു​ള്ള​തെ​ന്ന് പൊ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ജ​ന​ന​സ​ര്‍ട്ടി​ഫി​ക്ക​റ്റി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ പേ​രു​ക​ള്‍ അ​ന്‍ഷാ​ദ് എ​ന്നും ലി​ന​റ്റ് എ​ന്നു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. തു​ട​ര്‍ന്നാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Couple ArrestedNewborn babyKidnap AttemptLatest News
News Summary - നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമം; ദമ്പതികൾ അറസ്റ്റിൽ
Next Story