ഭീകരതക്കെതിരെ രാജ്യം ഒരുമിച്ചു നിൽക്കണം -വിസ്ഡം സ്റ്റുഡന്റ്സ് സൊല്യൂഷൻ സായാഹ്ന സംഗമം
text_fieldsപെരിന്തൽമണ്ണ: രാജ്യസുരക്ഷക്ക് ഭീഷണിയായി ഉയർന്നുവരുന്ന ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ രാഷ്ട്രീയ കക്ഷികളും ജനവിഭാഗങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി പെരിന്തൽമണ്ണ എക്സിബിഷൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്സ് കോൺഫറസിന്റെ ഭാഗമായ 'ദ സൊല്യൂഷൻ' വൈജ്ഞാനിക പ്രദർശനത്തിന്റെ സായാഹ്ന സംഗമം ആവശ്യപ്പെട്ടു.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും വിദ്യാർഥികൾക്കിടയിലെ അധാർമിക പ്രവണതകൾക്ക് പ്രതിരോധം തീർക്കുവാനുമാണ് സൊല്യൂഷൻ വൈജ്ഞാനിക പ്രദർശനം സംഘടിപ്പിക്കുന്നത്.
സൊല്യൂഷൻ ഈവ് സായാഹ്ന സംഗമം യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. പി പി നസീഫ്, വിസ്‌ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം റഷീദ് മാസ്റ്റർ കാരപ്പുറം, അബ്ദുസുബ്ഹാൻ അൽഹികമി എന്നിവർ പ്രസംഗിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ഷമീർ മദീനി, മൂസ സ്വലാഹി കാര, ശുറൈഹ് സലഫി, ഷാഫി സ്വബാഹി, ജസീൽ മദനി കൊടിയത്തൂർ തുടങ്ങിയവർ പാനൽ ചർച്ചക്ക് നേതൃത്വം നൽകി.
നാളെ 'എ.ഐ യുഗം, പ്രതീക്ഷയുടെ ചിറകിലേറാം' എന്ന വിഷയത്തിലെ വൈജ്ഞാനിക സമ്മേളനം ഡോ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻ ഷംസുദ്ദീൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കും. വ്യത്യസ്ത വിഷയങ്ങളിലുള്ള പാനൽ ചർച്ചകൾ, വിഷ്വൽ തിയേറ്റർ, ഡീടോക്സ് ജംഗ്ഷൻ, ഖുർആൻ കണക്ട്, എൻവിഷൻ, ഓഡിയോ സ്റ്റുഡിയോ, ഫൺ സോൺ, ലിറ്റിൽ സൈന്റിസ്റ്റ്, ടാലന്റ് ഷോ, സയൻസ് പാർക്ക്, കരിയർ കഫെ, സ്കില്‍സ് വില്ല എന്നിവ സൊല്യൂഷൻ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

