ഇടുക്കിയിൽ കള്ളനോട്ട് മാഫിയ; കേന്ദ്രം തമിഴ്നാട്
text_fieldsതൊടുപുഴ: ജില്ലയിൽ സംസ്ഥാനാന്തര ബന്ധമുള്ള കള്ളനോട്ട് മാഫിയ സജീവമെന്ന് പൊലീസ്. മാഫിയ സംഘത്തെക്കുറിച്ച് സംസ്ഥാന ഇൻറലിജൻസ് വിഭാഗം അന്വേഷണം തുടങ്ങി. കമ്പംമെട്ട് ചെക്ക് പോസ്റ്റാണ് കള്ളനോട്ട് സംഘങ്ങളുടെ കടത്തൽ പാത.
അഞ്ചുവർഷത്തിനിടെ ജില്ലയിൽ പിടിച്ചെടുത്തത് 7.5 കോടിയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമാണ്.വ്യത്യസ്ത കേസുകളിലായി പിടിയിലായത് 20 പ്രതികൾ. ഞായറാഴ്ച കമ്പംമെട്ടിൽ പിടിയിലായതും സംസ്ഥാനാന്തര ബന്ധമുള്ള കള്ളനോട്ട് കടത്തുസംഘമാണ്. മൂന്ന് ലക്ഷം രൂപയാണ് ഇവരിൽനിന്ന് പിടികൂടിയത്. നെടുങ്കണ്ടം, വണ്ടിപ്പെരിയാർ, കമ്പംമെട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് പിടിയിലായത്. 2017ൽ വണ്ടിപ്പെരിയാറിൽ 57 ലക്ഷത്തിെൻറ കള്ളനോട്ട് പിടികൂടിയ കേസിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആന്ധ്ര, തമിഴ്നാട്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കള്ളനോട്ട് ഇടുക്കി ജില്ലയിലൂടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. 2019ൽ കള്ളനോട്ടുകളുമായി നെടുങ്കണ്ടം പൊലീസ് തമിഴ്നാട് സ്വദേശികളെ പിടികൂടിയിരുന്നു.
കള്ളനോട്ട് മാറിയെടുത്ത സംഭവങ്ങൾ ജില്ലയിൽ മുമ്പും ഉണ്ടായിട്ടുണ്ട്. ഒരേ സീരിയൽ നമ്പറിൽ ഒന്നിലധികം നോട്ടുകളാണ് പൊലീസ് കണ്ടെത്തിയത്. കൃത്യതയോടെ നിർമിച്ച ഇവ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
ശനി, ഞായർ ദിവസങ്ങളിൽ തിരക്കേറുന്ന ജില്ലയിലെ ചന്തകൾ ലക്ഷ്യമിട്ടാണ് കള്ളനോട്ട് മാഫിയ സംഘത്തിെൻറ പ്രവർത്തനം. സംഘം കൂടുതൽ നോട്ടുകൾ മാറിയെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

