Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൃഷി ഓഫിസർ ഉൾപ്പെട്ട കള്ളനോട്ട് കേസ്; നാല് പ്രതികൾ കൂടി പിടിയിൽ

text_fields
bookmark_border
jisha mol fake note case
cancel
camera_alt

ജിഷ 

ആലപ്പുഴ: കൃഷി ഓഫിസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ സംഘത്തിലെ നാല് പ്രതികൾ കൂടി പിടിയിൽ. പ്രതികളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പാലക്കാട് വാളയാറിൽ കള്ളക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു കേസിലാണ് ഇവരെ പിടികൂടിയത്. ചോദ്യംചെയ്യലിലാണ് കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്.

മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. കൃഷി ഓഫിസർ ജിഷക്ക് കള്ളനോട്ടുകൾ നൽകിയത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെ ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞയാഴ്ചയാണ് കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫിസർ എം. ജിഷമോളെ (39) അറസ്റ്റ് ചെയ്തത്. ജിഷമോള്‍ നല്‍കിയ 500 രൂപയുടെ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നാലെ പൊലീസെത്തി ജിഷയെ അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Counterfeit note case Four more accused were arrested
Next Story