Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​നി​ത കൃ​ഷി ഓ​ഫി​സ​ർ...

വ​നി​ത കൃ​ഷി ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ട്ട കള്ളനോട്ട്​ കേസ്​: ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
വ​നി​ത കൃ​ഷി ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ട്ട കള്ളനോട്ട്​ കേസ്​: ഒരാൾകൂടി അറസ്റ്റിൽ
cancel

ആ​ല​പ്പു​ഴ: വ​നി​ത കൃ​ഷി ഓ​ഫി​സ​ർ ഉ​ൾ​പ്പെ​ട്ട ക​ള്ള​നോ​ട്ട്​ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ.തൃ​ക്കു​ന്ന​പ്പു​ഴ പ​ല്ല​ന മാ​വു​ന്ന​യി​ല്‍ വീ​ട്ടി​ല്‍ അ​നി​ല്‍കു​മാ​റി​നെ​യാ​ണ്​ (48) ആ​ല​പ്പു​ഴ സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൃ​ഷി ഓ​ഫി​സ​ർ അ​റ​സ്റ്റി​ലാ​യ​തി​ന്‌ പി​ന്നാ​ലെ​യാ​ണ് മ​റ്റ് പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

ഇ​വ​രി​ൽ​നി​ന്ന്​ കി​ട്ടി​യ ​മൊ​ഴി​യും ഫോ​ൺ​കോ​ൾ വി​വ​ര​ങ്ങ​ളും ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ച്ച്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ്ര​ധാ​ന​പ്ര​തി കു​ടു​ങ്ങി​യ​ത്. അ​റ​സ്റ്റി​ലാ​യ​തി​നു​പി​ന്നാ​ലെ വ​നി​ത ഓ​ഫി​സ​റെ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തി​രു​ന്നു.

ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​ര്‍ വി.​ഡി. റെ​ജി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ മോ​ഹ​ന്‍കു​മാ​ര്‍, മ​നോ​ജ് കൃ​ഷ്ണ, സി.​പി.​ഒ​മാ​രാ​യ വി​പി​ന്‍ദാ​സ്, ഷാ​ജി​കു​മാ​ര്‍, അം​ബീ​ഷ്, ആ​ല​പ്പു​ഴ നോ​ര്‍ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsalappuzhaCounterfeit case
News Summary - Counterfeit case involving woman agriculture officer: One more person arrested
Next Story