Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൗൺസിലർ സുഗതന്‍റെ അവധി...

കൗൺസിലർ സുഗതന്‍റെ അവധി നിർ​ദ്ദേശം: ഉദ്യോഗസ്ഥയുടെ കുറിപ്പ് റദ്ദാക്കി തദ്ദേശവകുപ്പ്

text_fields
bookmark_border
R Sugathan
cancel
camera_alt

ആ​ർ. സു​ഗ​തൻ

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ വാ​ഴോ​ട്ടു​കോ​ണം ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് അ​വ​ധി അ​നു​വ​ദി​ക്കാ​മെ​ന്ന സ​സ്‌​പെ​ന്‍ഷ​നി​ലാ​യ ത​ദ്ദേ​ശ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യു​ടെ കു​റി​പ്പ് റ​ദ്ദാ​ക്കി ത​ദ്ദേ​ശ​വ​കു​പ്പ്. കൗ​ണ്‍സി​ല​ര്‍ക്ക് ആ​റു​മാ​സം വ​രെ അ​വ​ധി അ​നു​വ​ദി​ക്കാ​മെ​ന്ന കു​റി​പ്പ് ചി​ത്ര ന​ല്‍കി​യ​ത് നി​യ​മ​ത്തി​ല്‍ ഇ​ല്ലാ​ത്ത വ്യ​വ​സ്ഥ​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ നി​ർ​ദ്ദേ​ശം മ​റ്റൊ​രു അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി തി​രു​ത്തി​യ​ത്.

റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ ത​ദ്ദേ​ശ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യെ ബ​ലി​യാ​ടാ​ക്കി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ വി​മ​ര്‍ശ​നം ശ​ക്ത​മാ​ക​വേ​യാ​ണ് സ​ര്‍ക്കാ​റി​ന്റെ ന​ട​പ​ടി. നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ അ​റി​യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ത്ത​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ത​ട​യാ​നും പു​തു​ക്കി​യ നി​ര്‍ദേ​ശ​ത്തി​ലൂ​ടെ ക​ഴി​യും. സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക്ക് എ​സ്‌​കോ​ര്‍ട്ട് പ​രോ​ള്‍ അ​നു​വ​ദി​ക്കാ​ന്‍ നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യി​ല്ലെ​ന്നും പു​തു​ക്കി​യ നി​ര്‍ദേ​ശ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പു​തു​ക്കി​യ നി​ർ​ദ്ദേ​ശ​മെ​ത്തി​യ​തോ​ടെ കൗ​ണ്‍സി​ല​ര്‍ സു​ഗ​ത​ന് ആ​റു​മാ​സം അ​വ​ധി അ​നു​വ​ദി​ച്ച കോ​ര്‍പ​റേ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്റെ തീ​രു​മാ​നം റ​ദ്ദാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. സു​ഗ​ത​ന്റെ കൗ​ണ്‍സി​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്നു​ള്ള അ​യോ​ഗ്യ​ത ത​ട​യാ​നാ​ണ് ചി​ത്ര​യു​ടെ നി​ര്‍ദേ​ശം മേ​യ​റും കൗ​ണ്‍സി​ലും ഉ​പ​യോ​ഗി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ കാ​ട്ടി​യ​ത്​ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ എ​ന്നു​ത​ന്നെ​യാ​ണ്​ ത​ദ്ദേ​ശ​വ​കു​പ്പ്​ ഇ​പ്പോ​ഴും പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP CouncilorLocal Government Departmentleave requestLatest News
News Summary - കൗൺസിലർ സുഗതന്‍റെ അവധി നിർ​ദ്ദേശം: ഉദ്യോഗസ്ഥയുടെ കുറിപ്പ് റദ്ദാക്കി തദ്ദേശവകുപ്പ്
Next Story