Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഒ.ടി. നസീർ വധശ്രമം;...

സി.ഒ.ടി. നസീർ വധശ്രമം; രണ്ട്​ പ്രതികൾ കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
സി.ഒ.ടി. നസീർ വധശ്രമം; രണ്ട്​ പ്രതികൾ കോടതിയിൽ കീഴടങ്ങി
cancel

തലശ്ശേരി: മുൻ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധ ിക്കാൻ ശ്രമിച്ച കേസിൽ രണ്ട്​ പ്രതികൾ കീഴടങ്ങി. പ്രതിപ്പട്ടികയിലുള്ള കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ എന്ന ബ്രിേട്ടാ (32), കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ ജിത്തുവെന്ന വി. ജിതേഷ് (35), എന്നിവാരണ്​ ​ തലശ്ശ േരി കോടതിയിൽ കീഴടങ്ങിയത്​. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി.

ഗൂഢാലോചന കേസിലാണ്​ ഇവരെ പ്രതിപ് പട്ടികയിൽ ചേർത്തത്​. കോടതിയിൽ കീഴടങ്ങിയ പ്രതികളെ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്​ നാളെ തലശ്ശേരി ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.

നേരത്തെ സി.പി.എം മുൻ തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയും തലശ്ശേരി കോഒാപറേറ്റിവ് റൂറൽ ബാങ്ക് ജീവനക്കാരനുമായ കതിരൂർ പുല്യോട് സോഡമുക്കിലെ എൻ.കെ. രാജേഷ്​ (40) അറസ്​റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്​തതിൽ നിന്ന്​​ വിപിനും ജിതേഷിനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന്​ തെളിഞ്ഞിരുന്നു.

മേയ് 18ന് രാത്രി ഏഴരക്ക് തലശ്ശേരി കായ്യത്ത് റോഡിലാണ് നസീർ ആക്രമിക്കപ്പെട്ടത്. അക്രമത്തിനുപയോഗിച്ച മൂന്നാം പ്രതി അശ്വന്ത് ഉപയോഗിച്ച കെ.എൽ 58 എസ് 3086 നമ്പർ പൾസർ ബൈക്ക്, കത്തി, ഇരുമ്പ് ദണ്ഡ്, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവ പൊലീസ് കസ്​റ്റഡിയിലെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSurrenderedCOT Naseer attack
News Summary - COT Naseer attack; Two accused surrendered -Kerala news
Next Story